Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

by Brave India Desk
Apr 6, 2026, 05:28 pm IST
in India
Share on Facebook
Tweet
WhatsAppTelegram

വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളും പ്രായവ്യത്യാസവും ചൂണ്ടിക്കാട്ടി ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച പത്തൊൻപതുകാരിക്ക് അനുകൂലമായി കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചാണ് പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് യുവതിയെ കാമുകനൊപ്പം വിട്ടത്. ഭർത്താവായ അവ്‌ധേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്. തന്റെ ഭാര്യയെ അനുജ് കുമാർ എന്നയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഭർത്താവിന്റെ പരാതി. എന്നാൽ കോടതിയിൽ ഹാജരാക്കിയ യുവതിയുടെ മൊഴി കേസിലെ ഗതി മാറ്റിമറിക്കുകയായിരുന്നു.

“എനിക്ക് 19 വയസ്സായി, ഞാൻ പ്രായപൂർത്തിയായ വ്യക്തിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് ഭർത്താവിനോടൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ പോകാൻ താല്പര്യമില്ല,” എന്ന് യുവതി കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു. തന്റെ ഭർത്താവിന് തന്നേക്കാൾ 21 വയസ്സ് കൂടുതലാണെന്നും (ഭർത്താവിന് 40, യുവതിക്ക് 19) ആ ബന്ധത്തിൽ താൻ സന്തോഷവതിയല്ലെന്നും യുവതി ജഡ്ജിമാരെ അറിയിച്ചു. ഭർത്താവിൽ നിന്നും ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും യുവതി ആരോപിച്ചു. കോടതി നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയയാക്കിയെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് യുവതി ആവർത്തിച്ചു. യുവതിയെ സുരക്ഷിതമായി നോക്കിക്കൊള്ളാമെന്ന് കാമുകൻ അനുജ് കുമാറും കോടതിയിൽ ഉറപ്പുനൽകി.

Stories you may like

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

ജസ്റ്റിസ് ആനന്ദ് പഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതി ആരുടെയും തടങ്കലിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കഴിയുന്നതെന്നും വ്യക്തമായതോടെ ഭർത്താവിന്റെ ഹർജി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവും ധാർമ്മികതയും വേറിട്ടു നിൽക്കണമെന്നും സാമൂഹിക അഭിപ്രായങ്ങൾ പൗരന്റെ അവകാശങ്ങളെ തടയാൻ കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ശൗര്യ ദീദി’ എന്ന് വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണം ആറുമാസത്തേക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ ഒരു കേസിൽ അലഹബാദ് ഹൈക്കോടതിയും കഴിഞ്ഞ മാസം വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു.

Tags: courtORDER
Share
Tweet
SendShare

Latest stories from this section

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

Latest News

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies