നോയിഡ: സ്റ്റാന്റ് അപ് ഇന്ത്യ എല്ലാ ഇന്ത്യക്കാരെയും ശക്തിപ്പെടുന് ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ തൊഴിലന്വേഷകരും തൊഴില്‍ ദാതാക്കളായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സ്റ്റാന്റ് അപ് ഇന്ത്യ എക്സിബിഷനു തുടക്കമിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ പദ്ധതിവഴി എല്ലാ ഇന്ത്യാക്കാരെയും സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ ആദ്യ ഇ റിക്ഷായും മോദി മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്തു. പദ്ധതിയുടെ ലോഗോയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
Discussion about this post