Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

by Jose Brave India
Apr 11, 2026, 04:36 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

2003-ൽ പുറത്തിറങ്ങിയ ഹാസ്യ-കുടുംബ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത തിളക്കം. ദിലീപിന്റെ കോമഡി ടൈമിംഗും വൈകാരിക പ്രകടനങ്ങളും, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജഗതി ശ്രീകുമാർ, സലിം കുമാർ എന്നിവരുടെ മികച്ച പ്രകടനങ്ങളും ഈ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി.

ഒരു അമ്പലത്തിലെ ഉത്സവത്തിനിടയിൽ വർഷങ്ങൾക്ക് മുൻപ് കാണാതായ ഏകമകൻ ഉണ്ണിയെ (ദിലീപ്) കാത്തിരിക്കുന്നവരാണ് പത്മനാഭൻ മാസ്റ്ററും (നെടുമുടി വേണു) ഭാര്യ ദേവകിയമ്മയും (കെ.പി.എ.സി. ലളിത). ശേഷം വക്കളാരെ അപ്രതീക്ഷിതമായി അവർക്ക് ഉണ്ണിയുടെ( ദിലീപ്) വിവരം ലഭിക്കുന്നു. ഉണ്ണിയെ കിട്ടിയതിന് പിന്നാലെയാണ് അയാൾ മാനസിക അസ്വസ്ഥതകൾ നേരിടുന്ന ഒരു ആളാണെന്ന് എല്ലാവരും അറിയുന്നത്. ഉണ്ണിയെ പഴയപടിയാക്കാൻ മാസ്റ്ററും അയൽക്കാരിയായ അമ്മുവും (കാവ്യാ മാധവൻ) ശ്രമിക്കുന്നു. ഈ സമയത്ത് ഉണ്ണി, അമ്മുവുമായി കൂടുതൽ അടുക്കുന്നു. എന്തായാലും ഉണ്ണിക്ക് ഓർമ്മ തിരികെ കിട്ടിയ ശേഷമാണ് ഉണ്ണി അല്ലെന്നും, വിഷ്ണു എന്നൊരാളാണെന്നും, ബാംഗ്ലൂരിലെ ഒരു ഡോൺ ആയ മഹേശ്വരൻ തമ്പിയുടെ (ത്യാഗരാജൻ) മകനാണെന്നും വെളിപ്പെടുത്തുന്നു.

Stories you may like

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വിഷ്ണുവിന് ഓർമ്മ നഷ്ടപ്പെട്ടതും, ഉണ്ണിയായി മാറിയതിനും പിന്നിലുള്ള ദുരൂഹതകളും, വിഷ്ണുവിന്റെ ഭൂതകാലത്തിലെ പ്രണയവും (ഭാവന അവതരിപ്പിച്ച ഗൗരി), തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ചിത്രത്തിൽ ചിരി മുഹൂർത്തങ്ങൾക്ക് വലിയ പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. അതിൽ തന്നെ സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരായിരുന്നു കൂടുതൽ സ്കോർ ചെയ്തത്.

ചിത്രത്തിൽ വില്ലൻ വരുന്ന സമയത്തെ ബിജെഎമ്മിനും പാട്ടുകൾക്കും എല്ലാം ഫാൻസ്‌ ഉണ്ടെങ്കിലും എനിക്ക് വളരെ പ്രിയപ്പെട്ടതായി തോന്നിയ ഒരു ബിജിഎമ്മും ഒരു സംഭാഷണവും ഉണ്ട്. ദിലീപിന്റെ ചേച്ചിയായ ബിന്ദു പണിക്കരെ( വനജ) സിനിമയിലുടനീളം വളരെ തമാശക്കാരിയാ ഒരു കഥാപാത്രമായിട്ടാണ് കാണിക്കുന്നത്. അച്ഛനെയും , അമ്മയെയും പോലെ ഉണ്ണിയെ കാണാതെയായ വേദന പുറമെ പ്രകടിപ്പിക്കാതെ അവനെ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പോലും അയാളോട് തമാശയുടെ രീതിയിൽ സംസാരിക്കുന്ന ചേച്ചി.

എന്നാൽ അസുഖം ഭേദമായി തന്റെ മുന്നിൽ അനുജൻ നിൽക്കുന്ന നിമിഷം പിന്നെ അവരുടെ സംഭാഷണ ശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് നമുക്ക് കാണാൻ സാധിക്കും. ആദ്യത്തെ തമാശയൊക്കെ കുറച്ച് അവർ സീരിയസായി മാറുന്നതാണ് പിന്നെ കാണുന്നത്. ആ സമയത്താണ് ദിലീപിന്റെ വിഷ്ണു അവരെ- ” ചേച്ചി” എന്ന് വിളിക്കുന്ന ഭാഗമുണ്ട്. ആ  ബിജെഎം നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക, എന്തോ കാര്യമായ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന് സൂചന നൽകുന്ന ഒന്ന്. അതുപോലെ നീ എന്നും, തടിച്ചി എന്നും ഒകെ ഇതുവരെ വിളിച്ച അനുജൻ തന്നെ ” ചേച്ചി” എന്ന് വിളിക്കുമ്പോൾ ഉള്ള ഒരു ഞെട്ടലും അവരുടെ മുഖത്ത് അപ്പോൾ കാണാം.

Tags: THILAKKAMdileepbindhu panicker
Share
Tweet
SendShare

Latest stories from this section

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

Latest News

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies