Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

by Brave India Desk
Apr 14, 2026, 07:21 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകുന്ന മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.കെ. സ്റ്റാലിൻ. ഇന്ന് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം കേന്ദ്രത്തിന് ശക്തമായ താക്കീത് നൽകിയത്.

ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇതിനായുള്ള ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. “ഞങ്ങൾ മിണ്ടാതിരിക്കില്ല. തമിഴ്‌നാട് സ്തംഭിക്കും. ഓരോ കുടുംബവും പ്രതിഷേധവുമായി തെരുവിലിറങ്ങും. എന്റെ നേതൃത്വത്തിൽ വലിയൊരു പ്രതിഷേധം തന്നെ സംഘടിപ്പിക്കും,” സ്റ്റാലിൻ പറഞ്ഞു. വളരെ രഹസ്യമായാണ് ബിജെപി സർക്കാർ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, ദക്ഷിണേന്ത്യൻ ജനത വലിയ ഭയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

തിരഞ്ഞെടുപ്പ് തിരക്കുകളിലാണെങ്കിലും ഈ വിഷയത്തിൽ മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. “ഞാൻ വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല, വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവനാണ്. നിങ്ങൾ ഇതുവരെ കാണാത്ത തമിഴ്‌നാടിനെ ഇനി കാണും. 1950-കളിലെയും 60-കളിലെയും പോരാട്ടവീര്യമുള്ള പഴയ ഡിഎംകെയെ ഇന്ത്യ വീണ്ടും കാണും,” സ്റ്റാലിൻ തുറന്നടിച്ചു. അധികാരത്തേക്കാൾ തങ്ങൾക്ക് വലുത് സംസ്ഥാനങ്ങളുടെ അവകാശങ്ങളും ആത്മാഭിമാനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അണ്ണാദുരൈയിൽ നിന്നും കരുണാനിധിയിൽ നിന്നും തങ്ങൾക്ക് ലഭിച്ച പ്രത്യയശാസ്ത്രം അതാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ അത് കൃത്യമായി പാലിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. അതിന്റെ പേരിൽ ഇപ്പോൾ ഞങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സ്റ്റാലിൻ ചോദിച്ചു. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് ബിജെപിയുടെ ഈ നീക്കം. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇതേ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും, ഇതൊരു നഗ്നമായ ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അംബേദ്കറുടെ നാമത്തിൽ ഞാൻ പറയുന്നു, തമിഴ്‌നാടിനെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടായാൽ ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇത് തമിഴ്‌നാടിന്റെ അന്തിമ മുന്നറിയിപ്പാണ്. തമിഴ്‌നാട് പോരാടും, തമിഴ്‌നാട് വിജയിക്കും!” സ്റ്റാലിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

Tags: Narendra Modistalin
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies