Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

by Brave India Desk
Apr 15, 2026, 07:16 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നാണ് ‘സദയം’ (1992). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

തന്റെ കഥക്ക് മുകളിൽ ഒരു അഭിനേതാവ് നടത്തിയ പ്രകടനമെന്ന് എംടി വിശേഷിപ്പിച്ചത് സദയത്തിലെ ഈ പ്രകടനത്തെക്കുറിച്ചാണ്. ഭാഗ്യക്കേട് കൊണ്ട് മാത്രമാണ് മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടാതെ പോയതെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. താൻ ചെയ്ത നാല് കൊലപാതകങ്ങളുടെ പേരിൽ വധശിക്ഷ കാത്തിരുന്ന സത്യാനാഥൻ (മോഹൻലാൽ) എന്ന തടവുകാരന്റെ കഥയാണിത്. അയാൾ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് എന്നതാണ് സിനിമയുടെ കാതൽ. ലോകത്തിന്റെ ക്രൂരതകളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കാനാണ് അയാൾ ഈ കൊലപാതകങ്ങൾ നടത്തിയത്. വധശിക്ഷ കാത്തുകിടക്കുന്ന അയാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സത്യാനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച സിനിമയായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ക്ലൈമാക്സ് രംഗങ്ങളിലെ അദ്ദേഹത്തിന്റെ ഭാവങ്ങൾ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. ഈ സിനിമയെക്കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെയാണ്:

“ആ സിനിമയിൽ ബ്രില്ലിയൻസിനേക്കാൾ ഉപരി മോഹൻലാൽ എന്ന അഭിനേതാവിന്റെ ഭാഗത്ത് നിന്ന് ഒത്തിരി സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഞാൻ അതിൽ ഓരോ സീനും ഓർഡറിലായിരുന്നു എഴുതിയിരുന്നത്. അങ്ങനെ മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളു. ആളുകളിലേക്ക് ആ തീവ്രത എന്നാൽ മാത്രമേ എത്തുകയുള്ളൂ എന്ന് വ്യക്തമാണ്. നിങ്ങൾ പൂർണമായിട്ടും അബ്നോർമൽ ആയെന്ന് ഞാൻ സത്യനാഥൻ എന്ന കഥാപാത്രത്തോട് പറഞ്ഞു കൊടുത്തിരുന്നു. അതിനിടയിൽ കുട്ടിയെ കൊല്ലുന്ന സീൻ എടുക്കുന്ന ദിവസം അയാൾ അവളെ ചേർത്തുനിർത്തുന്നുണ്ട്. ആ സമയത്ത് മോഹൻലാലിൻറെ കണ്ണിൽ വല്ലാത്തൊരു തിളക്കമാണ് ഞാൻ കണ്ടത്. ഞാൻ അസിസ്റ്റേറ്റിനോടോടും ടച്ചപ്പിനോടും ഒകെ ചോദിച്ചു, ലാലിന് ഗ്ലിസറിൻ കൊടുത്തോ എന്ന്. അവർ ഇല്ല എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് അയാൾ ഞാൻ പറഞ്ഞ ആ ഭ്രാന്തമായ ലഹരിയിൽ മനസിനെ അർപ്പിച്ചു എന്ന്. അതുകൊണ്ടാണ് കണ്ണുകളിൽ തിളക്കം വന്നത്. ഇത്തരത്തിൽ അവസ്ഥയിൽ നിൽക്കുന്ന ആളുകളുടെ കണ്ണിലൊക്കെ ഈ തിളക്കം നമ്മൾ കാണുന്നതാണ്. അതാണ് മോഹൻലാൽ എന്ന പ്രതിഭ.”

“രക്ഷിക്കാൻ വേണ്ടി ഒരാളെ കൊല്ലുന്നത് ശരിയാണോ?” എന്ന വലിയൊരു നൈതിക ചോദ്യം ഈ സിനിമ മുന്നോട്ട് വെക്കുന്നു. സമൂഹത്തിലെ തിന്മകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മരണമാണ് ഏക പോംവഴി എന്ന് വിശ്വസിക്കുന്ന നായകന്റെ മാനസികാവസ്ഥ പ്രേക്ഷകരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നു.

Tags: MOHANLALSADAYAM
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies