ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിന്റെ ഗള്‍ഫ് ലേഖകന്‍ ഇനാം എംസിയുടെ പോസ്റ്റാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സൗദിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത തനിക്ക് വലിയ പ്രതിഷേധമാണ് അറബി നാമധാരികളില്‍ നിന്ന് ലഭിച്ചതെന്ന് ഇനാം പറയുന്നു. തുടര്‍ന്നാണ് വാര്‍ത്ത സത്സന്ധമായ ചെയ്യുന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ധര്‍മ്മമെന്ന ഇനാമിന്റെ വാ്ക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍ വന്ന് തിരിച്ചുപോയി. അദ്ദേഹത്തിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ജോലിയായിരുന്നു. അത് സത്യസന്ധമായി ചെയ്യുക എന്നതാണ് മാധ്യമ പ്രവര്‍ത്തനം. അതില്‍ എന്റെ കാഴ്ചപ്പാടുകളോടും രാഷ്ട്രീയത്തോടും യോജിക്കുന്നതും ഇല്ലാത്തതുമുണ്ടാകും. എന്റെ രാഷ്ട്രീയം റിപ്പോര്‍ട്ടില്‍ വന്നാല്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല. അത് ചെയ്യുന്ന പത്രങ്ങളും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അതിലേതായാലും ഞാനില്ല.-ഇനാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അപ്പോള്‍ ഇനി മറുപടി പറയാം.
തെറിവിളികളുടെ ഘോഷയാത്ര ഏതാണ്ട് അവസാനിച്ചുവെന്ന് തോന്നുന്നു. എല്ലാവര്ക്കും അഭിവാദ്യങ്ങള്‍. ദേഷ്യം വരുമ്പോഴാണ് ഓരോരുത്തരുടെയും യഥാര്‍ഥ സംസ്കാരം പുറത്തുവരിക. നല്ല അറബി പേരുള്ളവരാണ് തെറിവിളിച്ചവരെല്ലാം. സ്നേഹത്തോടെ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരുമുണ്ട്. അതുകൊണ്ട് തെറിവിളിച്ചവര്‍ക്കും ഇന്‍ബോക്സില്‍ വന്ന് ലജ്ജിതരായവര്ക്കുമൊക്കെ ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍. ചിലര്‍ എന്റെ വേരുകള്‍ വരെ ചികഞ്ഞു പോയത് കണ്ടു. ഒറ്റ ദിവസംകൊണ്ട് നൂറു കണക്കിന് ഫ്രന്‍ഡ് റിക്വസ്റ്റ് കണ്ട് കണ്ണ് തള്ളി. എല്ലാത്തിനും പെരുത്ത് സന്തോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍ വന്ന് തിരിച്ചുപോയി. അദ്ദേഹത്തിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ജോലിയായിരുന്നു. അത് സത്യസന്ധമായി ചെയ്യുക എന്നതാണ് മാധ്യമ പ്രവര്‍ത്തനം. അതില്‍ എന്റെ കാഴ്ചപ്പാടുകളോടും രാഷ്ട്രീയത്തോടും യോജിക്കുന്നതും ഇല്ലാത്തതുമുണ്ടാകും. എന്റെ രാഷ്ട്രീയം റിപ്പോര്‍ട്ടില്‍ വന്നാല്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല. അത് ചെയ്യുന്ന പത്രങ്ങളും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അതിലേതായാലും ഞാനില്ല. ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോഴും ഇതു തന്നെയാണ് നിലപാട്. മോദി എന്ന പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം സൗദിയിലുണ്ടാക്കിയ അനുരണനങ്ങള്‍ നല്ലതാണെങ്കില്‍ അതങ്ങനെയല്ളെന്ന് പറയണമെന്നാണോ? അദ്ദേഹവുമായി ഹസ്തദാനം ചെയ്ത ഞങ്ങളുടെ ചീഫ് എഡിറ്ററോട് ഒരു മൂലയില്‍ മാറി നിന്നു കൂടായിരുന്നോ പ്രതിഷേധിച്ചു കൂടായിരുന്നോ എന്നൊക്കെ ചോദിച്ച സാത്വികന്മാരുണ്ട്. മറുപടി മനസ്സില്ല എന്നാണ്. കാരണം മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ട് തന്നെ. ആര്.എസ്.എസുകാരനായ പ്രധാനമന്ത്രിയായതുകൊണ്ട് അദ്ദേഹത്തിന് ഒരു വിദേശ നാട്ടില്‍ കിട്ടിയ സ്വീകരണം അംഗീകരിക്കാതിരിക്കണമോ? അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമോ. സൗദിയുടെ പരമോന്നത ബഹുമതിയാണ് മോദിക്ക് അവര്‍ നല്‍കിയത്. അതും അംഗീകരിക്കാന്‍ വയ്യാത്തവര്‍ മന്‍മോഹന്‍സിങ് പണ്ട് സൗദി സന്ദര്‍ശിച്ചപ്പോള്‍ കിങ് സൗദ് യൂണിവേഴ്സിറ്റി കൊടുത്ത ഡോക്ടറേറ്റിന്റെ ഫോട്ടോ തപ്പിയെടുത്ത് ഇത് വലിയ കാര്യമല്ളെന്നു വരെ പോസ്റ്റി കളഞ്ഞു. കാരണം രണ്ടു ഫോട്ടോയിലും പച്ച റിബണാണുണ്ടായിരുന്നത്. ഡോക്ടറേറ്റും പരമോന്നത ബഹുമതിയും ഒന്നാണെന്ന് കാച്ചുന്നവരോട് എന്തു പറയാന്‍. 1000 സൗദി സ്ത്രീകള്‍ക്ക് ടാറ്റയുടെ പരിശീലനം നല്കുന്ന സ്ഥാപനമാണ് ടി.സി.എസ്. അവിടെ പോയ മോദിയെ സൗദി സ്ത്രീകള്‍ ആരവത്തോടെയാണ് സ്വീകരിച്ചത്. അതിനെയും അംഗീകരിക്കാന്‍ വയ്യാത്തവര്‍ അവരൊക്കെ പര്‍ദയിട്ട ഇന്ത്യക്കാരാണെന്ന് ഗവേഷണം നടത്തി കണ്ടത്തെി കളഞ്ഞു!!! നമുക്കിഷ്ടമില്ളെന്ന് കരുതി സത്യം സത്യമല്ലാതാകുമോ? ഉള്ളത് റിപ്പോര്‍ട്ട് ചെയ്തതിനും അത് തന്നെ പോസ്റ്റില്‍ പരാമര്‍ശിച്ചതിനും സംഘ്പരിവാറില്‍ നിന്ന് ഇനാം കിട്ടിയെന്നും അവാര്‍ഡ് കിട്ടുമെന്നും വരെ കണ്ടത്തെിയ മഹാന്മാരുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ആര്.എസ്.എസ് നേതാവ് വന്ന് രഹസ്യ യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോഴും പുരസ്കാരം തരാന്‍ തയാറായവരുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമൊത്ത് ഫോട്ടോ എടുത്തതിനും തെറിവിളിച്ചവരുണ്ട്. അതിന് മറുപടി അര്‍ഹിക്കുന്നില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന പദവി എന്താണെന്നോ ഒരു സാധാരണ മാധ്യമ പ്രവര്ത്തകന് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം കിട്ടുന്നതിന്റെ മൂല്യമെന്താണെന്നോ തിരിച്ചറിയാന്‍ കഴിയാത്തവരോട് നല്ല നമസ്കാരം എന്നേ പറയാന്‍ കഴിയൂ.
അടുത്ത ഘട്ടം തെറികള്‍ക്കായി കാത്തിരിക്കുന്നു.
സസ്നേഹം
ഇനാം
[fb_pe url=”https://www.facebook.com/mcinam/posts/10208383251714166?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=10208375253874225&set=a.2216808095002.131615.1091594265&type=3&theater” bottom=”30″]

Discussion about this post