Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

by Brave India Desk
Apr 24, 2026, 11:03 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

കൃഷ് ഭഗത് എന്ന 21 വയസ്സുകാരനായ പേസ് ബോളർ മുംബൈ ഇന്ത്യൻസിനുവേണ്ടി പന്തെറിയുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ പതിനാറാമത്തെ ഓവറാണ്. കൃഷ് ഒരു കിടിലൻ യോർക്കർ തൊടുത്തുവിട്ടു. ഫാസ്റ്റ് ബോളിങ്ങ് ഇതിഹാസമായ ഡെയിൽ സ്റ്റെയ്ൻ ആ സമയത്ത് കമൻ്ററി ബോക്സിൽ ഉണ്ടായിരുന്നു. കൃഷ് എറിഞ്ഞ പന്തിനെ സ്റ്റെയ്ൻ ഇപ്രകാരം പ്രശംസിച്ചു- ”ഇതാണ് ശരിയായ ഡെത്ത് ഓവർ ബോളിങ്ങ്, ബ്ലോക്ഹോളിൽ ലാൻഡ് ചെയ്ത പെർഫെക്റ്റ് യോർക്കർ ആണ് കൃഷ് എറിഞ്ഞിരിക്കുന്നത്.”

പക്ഷേ ആ കഥയിൽ ഒരു വമ്പൻ ട്വിസ്റ്റ് ഒളിച്ചിരിപ്പുണ്ടായിരുന്നു. കൃഷ് ജന്മം കൊടുത്ത മാജിക്കൽ ഡെലിവെറി ബൗണ്ടറിയിലേയ്ക്ക് കുതിച്ചു. ക്രീസിൽ നിലകൊണ്ടിരുന്ന ബാറ്റർ ആ ബോളിനെ ഷോർട്ട് തേഡ്മാനും പോയിൻ്റിനും ഇടയിലൂടെ മൃദുവായി തഴുകിവിട്ടു!
ബാറ്റർ ബോളറോട് നിശബ്ദമായി സംവദിക്കുകയായിരുന്നു- ”കൃഷ് ഉപയോഗിച്ച യോർക്കർ പെർഫെക്റ്റ് ആയിരുന്നു. പക്ഷേ ഗ്യാപ്പുകൾ കണ്ടെത്താനുള്ള എൻ്റെ സിദ്ധി അതിനേക്കാൾ പെർഫെക്റ്റാണ്.” ആ ബാറ്ററുടെ പേര് സഞ്ജു വിശ്വനാഥ് സാംസൺ എന്നായിരുന്നു. 54 പന്തുകളിൽ നിന്ന് 101 റൺസാണ് അയാൾ സ്കോർ ചെയ്തത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ചെന്നൈയുടെ രണ്ടാമത്തെ മികച്ച ടോപ് സ്കോറർ 22 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു. ഒറ്റയാൾ പോരാട്ടം എന്ന സംഗതിയുടെ ക്ലാസിക് ഉദാഹരണം. ഹാർദിക് പാണ്ഡ്യയുടെ ഒരോവറിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും അടിച്ചുകൊണ്ടാണ് സഞ്ജു ആക്രമണം ആരംഭിച്ചത്. മുംബൈയുടെ നായകനെ അയാളുടെ സ്വന്തം തട്ടകത്തിൽ വെച്ച് സഞ്ജു കീഴടക്കി. അതൊരു മാനസിക യുദ്ധമായിരുന്നു. ഡെത്ത് ഓവറുകളിൽ പന്ത് കൈയ്യിലെടുക്കാതെ മാറിനിൽക്കുന്ന ഹാർദ്ദിക്കിനെ നാം വൈകാതെ കണ്ടു. ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞിട്ടാണ് അശ്വനി കുമാർ എത്തിയത്‌. അയാളും സഞ്ജുവിൻ്റെ ടച്ച് ഷോട്ടുകൾക്ക് മുമ്പിൽ മുട്ടുമടക്കി. ബുംറയ്ക്കെതിരെ സഞ്ജു പായിച്ച സ്കൂപ്പ് ആർക്കെങ്കിലും മറക്കാനാവുമോ!? ബുംറ തുടർച്ചയായി ഫുൾലെങ്ത്ത് ഡെലിവെറികൾ ഉത്പാദിപ്പിക്കുകയായിരുന്നു. സഞ്ജു ബുറയുടെ മനസ്സ് വായിച്ചെടുത്ത് ഷോട്ട് കളിച്ചു.

74 വർഷങ്ങൾ പഴക്കമുള്ള ഒരു വീരകഥ ഈ അവസരത്തിൽ ഓർത്തുപോവുകയാണ്. 1952-ലെ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മത്സരിച്ചിരുന്നു. അവരുടെ സ്വന്തം മൈതാനമായിരുന്ന ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് കളി അരങ്ങേറിയത്. അന്ന് മുംബൈയുടെ എതിരാളികളായിരുന്ന ഹോൾക്കർ ടീമിൻ്റെ തലപ്പത്ത് സി.കെ നായുഡു ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിൻ്റെ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റൻ എന്ന ബഹുമതി ഉള്ള നായുഡു. മുംബൈ ബോളറായിരുന്ന ദത്തു പഡ്കർ നായുഡുവിനെതിരെ ഒരു ബൗൺസർ എറിഞ്ഞു. പന്ത് മുഖത്ത് തന്നെ കൊള്ളുകയും നായുഡുവിന് മുൻനിരയിലെ ഏതാനും പല്ലുകൾ നഷ്ടമാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജഴ്സി രക്തത്താൽ അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ നായുഡു പിൻവാങ്ങാതെ പൊരുതി അർദ്ധസെഞ്ച്വറി നേടി! ആ ഇന്നിങ്സ് ഒരു മാതൃകയായിരുന്നു. കടുപ്പമേറിയ മുംബൈ മണ്ണിൽ സന്ദർശകനായ ഒരു ബാറ്റർ എങ്ങനെ അങ്കം വെട്ടണം എന്നതിൻ്റെ മാതൃക. മുംബൈ-ചെന്നൈ ഐ.പി.എൽ മത്സരം ആരംഭിച്ച രീതി ശ്രദ്ധിക്കുക. ബുംറ ഋതുരാജിനെതിരെ ഒരു ഷോർട്ട് ബോൾ എറിഞ്ഞു. പന്ത് സി.എസ്.കെ നായകൻ്റെ ഹെൽമറ്റിൽ ഇടിക്കുകയും ഫിസിയോ വന്ന് കൺകഷൻ ടെസ്റ്റ് നടത്തുകയും ചെയ്തു.

ബുംറയുടെ ബോൾ ഒരു പ്രസ്താവനയായിരുന്നു. ചെന്നൈ സിംഹക്കൂട്ടിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന പ്രസ്താവന! ഋതുരാജ് ചെറിയ സ്കോറിന് പുറത്താവുകയും ചെയ്തു. പക്ഷേ കാര്യങ്ങൾ നിമിഷനേരം കൊണ്ട് മാറിമറിഞ്ഞു. ബുംറയും പാണ്ഡ്യയും സഞ്ജുവിനെതിരെ എറിഞ്ഞ ഷോർട്ട്ബോളുകൾ ഗാലറിയിലേയ്ക്ക് പറന്നു! ചെന്നൈ വമ്പിച്ച വിജയം നേടി. സഞ്ജു ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത് 101 റൺസ്. മുംബൈയുടെ 11 പേർ ഒരുമിച്ച് നേടിയത് 104 റൺസ്! അവിശ്വസനീയം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. വാംഖഡേയുടെ മദ്ധ്യത്തിൽ സഞ്ജു സി.കെ നായുഡുവിനെപ്പോലെ ഗർജ്ജിക്കുകയായിരുന്നു! ഈ ലോകത്ത് ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നായുഡു സഞ്ജുവിനോട് പറയുമായിരുന്നു- ”Well done my boy. I am proud of you…!!”

 

എഴുത്ത്: സന്ദീപ് ദാസ്

Tags: sanju samsonCSKipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies