Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

by Brave India Desk
Apr 24, 2026, 11:23 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള മത്സരത്തിനിടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം മുംബൈ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. പരിക്കേറ്റ കിവീസ് താരം മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ താക്കൂറിനെ ഇറക്കിയതാണ് ചർച്ചകൾക്ക് ആധാരം.

സിഎസ്‌കെ താരം കാർത്തിക് ശർമ്മയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സാന്റ്‌നറുടെ തോളിന് പരിക്കേറ്റത്. തോളിൽ അമർത്തിപ്പിടിച്ച് മൈതാനം വിട്ട താരം പിന്നീട് ഡ്രസ്സിംഗ് റൂമിൽ ഐസ് വെച്ചിരിക്കുന്നത് കാണാമായിരുന്നു. എന്നാൽ, തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രം അനുവദിക്കുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ഉപയോഗിച്ച് മുംബൈ ശർദുലിനെ കളത്തിലിറക്കി. ഐസിസി നിയമപ്രകാരം തലയ്ക്കോ കഴുത്തിനോ പരിക്കേൽക്കുകയും ബോധക്ഷയമോ തലകറക്കമോ പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ മാത്രമേ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ സാന്റ്‌നർക്ക് പകരക്കാരനായി പേസ് ബൗളറായ ശർദുലിനെ അനുവദിച്ചതും ഒത്തുകളിയാണെന്ന ആരോപണത്തിന് ബലം നൽകുന്നു. വിവാദം കൊഴുക്കവേ വിശദീകരണവുമായി മുംബൈ പരിശീലകൻ മാഹേല ജയവർധനെ രംഗത്തെത്തി. “സാന്റ്‌നറുടെ തലയും കഴുത്തും തോളും നിലത്തിടിച്ചു. തിരികെ എത്തിയപ്പോൾ അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെട്ടു. തോളിൽ ഐസ് വെച്ചിട്ടുണ്ടായിരുന്നുവെങ്കിലും താരം അസ്ഥിരനായിരുന്നു. മാച്ച് റഫറിയുടെ അനുവാദത്തോടെയാണ് ശർദുലിനെ ഇറക്കിയത്,” ജയവർധനെ പറഞ്ഞു.

എത്രയൊക്കെ നിയമങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിട്ടെങ്കിലും മത്സരത്തിൽ മുംബൈയ്ക്ക് രക്ഷയുണ്ടായില്ല. 103 റൺസിന്റെ വമ്പൻ തോൽവിയാണ് മുംബൈ വാംഖഡെയിൽ ഏറ്റുവാങ്ങിയത്. സഞ്ജു സാംസണിന്റെ സെഞ്ച്വറിക്ക് മുന്നിൽ മുംബൈയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയി.

Tags: mumbai indiansMIipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies