Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സെവാഗിനെ വിറപ്പിച്ചു, പക്ഷേ ഗെയ്‌ലിനോട് തോറ്റു; മലയാളികൾ വേട്ടയാടിയ ആ ഫാസ്റ്റ് ബൗളർ; പി. പ്രശാന്ത് ഇന്നും നോവ്

by Brave India Desk
Apr 28, 2026, 08:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റിൽ ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെങ്കിലും നമ്മുടെ കൊച്ച് കേരളത്തിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഒന്നും ഇല്ല എന്ന് തന്നെ പറയാം, ഒമ്പതാം തരത്തിലെ ചരിത്ര പാഠപുസ്തകത്തിൽ ക്രിക്കറ്റിന്റെ ചരിത്രവും വികാസവും ചർച്ച ചെയുന്ന പാഠഭാഗത്തിൽ “ജപ്പാനും അമേരിക്കയും പോലെയുള്ള രാജ്യങ്ങളിൽ ക്രിക്കറ്റ്‌ കളിക്കാനോ, ആസ്വദിക്കാനോ ആളുകൾക്ക് താല്പര്യമില്ല, കാരണം ഇത് വളരെ ദൈർഖ്യമേറിയ ഒരു കളിയാണ്…” എന്ന് ലേഖകൻ പറഞ്ഞുവെച്ചത് ഓർക്കുന്നുണ്ടോ? സമാനമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിലും . ക്രിക്കറ്റ് ആസ്വദിക്കുന്നുവർ ഉണ്ടെങ്കിലും ഒരു തൊഴിലായി ഇതിനെ കാണാൻ മലയാളികൾക്ക് വലിയ താത്പര്യമില്ല എന്ന് തന്നെ പറയാം . ടിനു യോഹന്നാനും ,ശ്രീശാന്തും ഒക്കെ ഉയർന്ന് വന്ന ഒരു രാജ്യത്ത് അത്തരം ഒരു നിരയിലേക്ക് ഉയരുമെന്ന് വാഴ്ത്തപ്പെട്ടിരുന്ന ഒരു താരമായിരുന്നു പ്രശാന്തും . സിഎംസ് കോളേജിലെ ഡിഗ്രി പഠനകാലത്ത് മികച്ച ഒരു ഫാസ്റ്റ് ബൗളർ ആകാനുള്ള വളർച്ചയുടെ ആദ്യ പടവുകൾ കേറി തുടങ്ങിയ പ്രശാന്ത് ,കൂടുതൽ മികച്ച ക്രിക്കറ്റ് കരിയർ വാർത്തെടുക്കാൻ സെന്റ് ആൽബെർട്സ് കോളേജിലേക്ക് മാറുകയും അവിടെ ഒരുപാട് മികച്ച മത്സരങ്ങളുടെ ഭാഗമാവുകയും ചെയ്തു .

കൊച്ചിൻ റിഫൈനറി അക്കാഡമിയിൽ പരിശീലക്കാനായി പ്രശസ്ത കോച്ച് പി ബാലചന്ദ്രനെ കിട്ടിയത് കരിയറിൽ വഴിത്തിരിവായി . പ്രശാന്തിന്റെ ആവനാഴിയിൽ ഒരുപാട് അസ്ത്രങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ബാലചന്ദ്രൻ നൽകിയ പിന്തുണയിൽ താരത്തിന് കേരള രഞ്ജി ടീമിൽ’ ഇടം ലഭിച്ചു. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 75 വിക്കറ്റുകൾ വീഴ്ത്താൻ പ്രശാന്തിന്‌ സാധിച്ചിട്ടുണ്ട് . കേരളത്തിന് വേണ്ടിയുള്ള പ്രകടങ്ങൾ കൊച്ചി ടസ്കേഴ്സിന്റെ നെറ്റ് ബൗളർ സ്ഥാനത്തേക്ക് താരത്തെ എത്തിച്ചു . താരത്തിന്റെ മികച്ച ബൗളിംഗ് കണ്ട് ഇഷ്ടപെട്ടതിനാൽ ടീം കോച്ച് ജെഫ് ലോസെൻ (മുൻ ഓസ്‌ടേലിയൻ താരം ) താരത്തെ കൊച്ചി ടീമിന്റെ ഭാഗമാക്കി എടുത്തു.ഡൽഹിക്ക് അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവറിയിച്ച പ്രശാന്ത് സൂപ്പർ താരം സെവാഗിന്റെ ഉൾപ്പടെ 2 വിക്കറ്റുകൾ നേടി മത്സരത്തിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു . ഒരുപാട് പ്രശംസകളും മറ്റും ഏറ്റുവാങ്ങിയ പ്രശാന്ത് അറിഞ്ഞു കാണില്ല “ഇന്ന് പുകഴ്ത്തുന്നവർ നാളെ ഇകഴ്ത്തുമെന്ന്” .

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

അതിനുശേഷം ബാംഗ്ലൂർ റോയൽ ടീമിന് എതിരെ നടന്ന മത്സരത്തിൽ വമ്പനടിക്കാരൻ ക്രിസ് ഗെയ്‌ലിന് എതിരെ എറിഞ്ഞ ഓവറിൽ പ്രശാന്തിനെ അടിച്ചുപറത്തി ഗെയ്ൽ നേടിയത് 37 റൺസ് . പിന്നീട് താരത്തിന്റെ കരിയർ ട്രാക്കിൽ എത്തിയിട്ടില്ല എന്ന് പറയാം .അടുത്ത സീസൺ ബാംഗ്ലൂരിന്റെ ഭാഗമായി 3 മത്സരങ്ങളിൽ നിന്നും 5 വിക്കറ്റുകൾ നേടിയെങ്കിലും ഒരുപാട് മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല. ഒരു മോശം കളികൊണ്ട് താരത്തെ വിലയിരുത്തുന്ന നമ്മുടെ സമീപനത്തിന്റെ ഇര ആണ് പ്രശാന്ത് എന്ന് പറയാം . ഒരു ഓവറിൽ 36 റൺസ് വഴങ്ങിയ ബ്രോഡ് ഇന്ന് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളർ ആണ്,20 -20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ പ്രഹരം ഏറ്റുവാങ്ങിയ ബെൻ സ്റ്റോക്സ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് നമ്മുടെ പ്രശാന്ത് ആകട്ടെ 37 റൺസിന്റെ പേരിൽ മാത്രം ആണ് ഇന്നും അറിയപ്പെടുന്നത്. കളിയാക്കലും ട്രോളുകളും ആണ് നമ്മൾ ഇത്തരത്തിൽ തകർച്ച നേരിടുന്ന താരത്തിന് കൊടുക്കുന്നത്.

Tags: prashanth parameswaranipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies