Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുപിയിൽ വികസനക്കുതിപ്പ്; 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; യാത്രാസമയം പകുതിയായി കുറയും

by Brave India Desk
Apr 29, 2026, 01:02 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹർദോയിയിൽ നടന്ന ചടങ്ങിലാണ് രാജ്യത്തെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകളിലൊന്നായ ഈ ബൃഹദ് പദ്ധതി പ്രധാനമന്ത്രി ജനങ്ങൾക്കായി സമർപ്പിച്ചത്. ആയിരക്കണക്കിന് വർഷങ്ങളായി ഗംഗാനദി ഉത്തർപ്രദേശിന്റെ ജീവനാഡിയായി തുടരുന്നത് പോലെ, ഈ എക്സ്പ്രസ് വേ സംസ്ഥാനത്തിന്റെ വികസനത്തിന്റെ പുതിയ ജീവനാഡിയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിനെ ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അംരോഹ, സംഭാൽ, ബദായൂൻ, ഷാജഹാൻപുർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്‌ഗഡ്, പ്രയാഗ്‌രാജ് എന്നിങ്ങനെ 12 ജില്ലകളെ കോർത്തിണക്കിയാണ് അതിവേഗ പാത കടന്നുപോകുന്നത്. ആറുവരി പാതയായി നിർമ്മിച്ച എക്സ്പ്രസ് വേ ഭാവിയിൽ എട്ടുവരിയായി വികസിപ്പിക്കാൻ സാധിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. യാത്രാസമയം പകുതിയായി കുറയുന്നതിനൊപ്പം സംസ്ഥാനത്തെ വ്യവസായ, കാർഷിക, ചരക്ക് നീക്ക മേഖലകളിൽ വലിയ മാറ്റം പദ്ധതി കൊണ്ടുവരും. ഷാജഹാൻപുരിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് അടിയന്തരമായി ഇറങ്ങാൻ സാധിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

സിസിടിവി ക്യാമറകൾ, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS), എമർജൻസി കോൾ ബോക്സുകൾ, ആംബുലൻസുകൾ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളും പാതയിൽ ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് വേയ്ക്ക് ഇരുവശവും വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജുകൾ, ഫുഡ് പ്രോസസ്സിംഗ് ഹബ്ബുകൾ എന്നിവയുൾപ്പെടെയുള്ള വ്യവസായ ക്ലസ്റ്ററുകൾ വരും. ഇത് സംസ്ഥാനത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം ഉത്തർപ്രദേശിന്റെ വികസന വേഗത വർദ്ധിപ്പിക്കുമെന്നും ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പൂർവാഞ്ചൽ, ആഗ്ര-ലഖ്‌നൗ, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേകളുമായി ഗംഗാ എക്സ്പ്രസ് വേയെ ബന്ധിപ്പിക്കുന്നതോടെ ഉത്തർപ്രദേശിൽ വൻകിട ഗതാഗത ശൃംഖലയാണ് യാഥാർത്ഥ്യമാകുന്നത്.

Tags: pm modi
ShareTweetSendShare

Latest stories from this section

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

Latest News

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies