Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൂക്ഷിക്കുക! വാട്സാപ്പിൽ വരുന്നത് പോലീസല്ല, നിങ്ങളുടെ പണം കവരാൻ എത്തുന്ന സൈബർ കൊള്ളക്കാർ; ഈ തട്ടിപ്പ് രീതികൾ തിരിച്ചറിയാം

by Brave India Desk
Apr 29, 2026, 01:57 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഓൺലൈൻ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായി വലവിരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥരെന്നോ കേന്ദ്ര അന്വേഷണ ഏജൻസികളെന്നോ വ്യാജേന വാട്സാപ്പിലൂടെ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വ്യാപകമാകുകയാണ്. ഇത്തരം തട്ടിപ്പുകാരുടെ പ്രൊഫൈലുകൾ ശ്രദ്ധിച്ചാൽ അവയിൽ സർക്കാർ മുദ്രകളോ പോലീസിന്റെ മെഡലുകളോ ഔദ്യോഗിക അധികാരമുദ്രകളോ ആകും കാണാൻ സാധിക്കുക. അന്വേഷണ ഏജൻസികളുടേതിന് സമാനമായ പേരുകളാകും ഇവർ അക്കൗണ്ടുകൾക്ക് നൽകുന്നത്. വാട്സാപ്പിലെ എബൗട്ട് സെക്ഷനിൽ ’24 അവർ എമർജൻസി അതോറിറ്റി’ എന്ന് രേഖപ്പെടുത്തി വിശ്വസ്യത നേടിയെടുക്കാനും ഇവർ ശ്രമിക്കുന്നു.

നേരിട്ട് വിളിക്കുന്നതിന് മുൻപായി ഒരു ടെക്സ്റ്റ് സന്ദേശം അയച്ച് ഇരയുടെ പ്രതികരണം നിരീക്ഷിച്ച ശേഷമാണ് ഇവർ ഫോൺ കോളുകളിലേക്ക് കടക്കുന്നത്. ഫോൺ വിളിച്ചാൽ പിന്നെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുക. സംസാരിക്കുമ്പോൾ നിയന്ത്രണ സ്വഭാവമുള്ള ഭാഷ ഉപയോഗിക്കുന്ന ഇവർ, ‘കോൾ കട്ട് ചെയ്യരുത്’ എന്നും ‘ക്ലിയറൻസ് ലഭിക്കുന്നത് വരെ കണക്ടഡ് ആയിരിക്കണം’ എന്നും കർശന നിർദ്ദേശം നൽകും. ഉടൻ അറസ്റ്റുണ്ടാകുമെന്നോ കേസിൽ പെടുമെന്നോ ഭീഷണിപ്പെടുത്തി ഇരയെ മാനസികമായി തളർത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. തട്ടിപ്പിനിരയാകുന്നവർ ബാങ്കുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാതിരിക്കാൻ ഡിജിറ്റൽ അറസ്റ്റ് പോലുള്ള വ്യാജ ഭീഷണികളും ഇവർ മുഴക്കുന്നു. ഇതിനിടയിൽ യുപിഐ വെരിഫിക്കേഷൻ എന്ന പേരിലോ പണം മടക്കി നൽകുമെന്ന വ്യാജ വാഗ്ദാനം നൽകിയോ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തും.

Stories you may like

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കിയാണ് ഇവർ പണം തട്ടുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഒരേസമയം നിരവധി അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഇവർ, ഒരു അക്കൗണ്ട് ബ്ലോക്ക് ആയാലും മറ്റൊരു അക്കൗണ്ട് വഴി തട്ടിപ്പ് തുടരും. വിശ്വസ്യത വർദ്ധിപ്പിക്കാനായി നിങ്ങളുടെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ പേരോ സ്ഥലപ്പേരോ ഇവർ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തിയേക്കാം. ഇത്തരം കോളുകളോട് പ്രതികരിക്കാതിരിക്കാനും വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കാനും ശ്രദ്ധിക്കുക. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരമറിയിക്കേണ്ടതാണ്.

Tags: Whatsapp
Share
Tweet
SendShare

Latest stories from this section

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

Latest News

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies