Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സിന്റയുടെ ടീം ജയിച്ചോ സൽമാൻ ഭായ്? ഇല്ല, അവരെ ഞങ്ങൾ തീർത്തു; പഞ്ചാബിനെ തകർത്തത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മാസ്സ് റിപ്ലേ

by Brave India Desk
Apr 29, 2026, 02:31 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026 സീസണിൽ തോൽവിയറിയാതെ കുതിക്കുകയായിരുന്ന പഞ്ചാബ് കിംഗ്സിന് ഒടുവിൽ അടിതെറ്റി. മുള്ളൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് അനായാസം മറികടന്നു. ദക്ഷിണാഫ്രിക്കൻ താരം ഡോണോവൻ ഫെരേരയുടെ വെടിക്കെട്ട് ഫിനിഷിംഗാണ് രാജസ്ഥാന് തകർപ്പൻ വിജയം സമ്മാനിച്ചത്.

മത്സരവിജയത്തിന് ശേഷം രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനോട് “സോറി ഭായ്, ആജ് നഹി” (സോറി ഭായ്, ഇന്നില്ല) എന്ന് ചിരിച്ചുകൊണ്ട് പറയുന്ന ഡോണോവൻ ഫെരേരയാണ് വീഡിയോയിലുള്ളത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

2014-ൽ പഞ്ചാബ് കിംഗ്സിന്റെ പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീം ഒരു മത്സരത്തിനിടെ സൽമാൻ ഖാൻ ചോദിച്ച “സിന്റയുടെ ടീം ജയിച്ചോ?” എന്ന പഴയ പോസ്റ്റിനുള്ള രസകരമായ മറുപടിയായാണ് രാജസ്ഥാൻ ഈ വീഡിയോ തയ്യാറാക്കിയത്. ഷിംറോൺ ഹെറ്റ്മെയറുടെ അഭാവത്തിൽ ബാറ്റിംഗിനിറങ്ങിയ ഡോണോവൻ ഫെരേര വെറും 26 പന്തിൽ നിന്ന് പുറത്താകാതെ 52 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന 6 ഓവറിൽ രാജസ്ഥാന് ജയിക്കാൻ 71 റൺസ് വേണ്ടിയിരുന്ന സമയത്താണ് ഫെരേരയും ശുഭം ദുബെയും ക്രീസിൽ ഒന്നിച്ചത്.

വെറും 12 പന്തിൽ നിന്ന് 31 റൺസുമായി പുറത്താകാതെ നിന്ന ശുഭം ദുബെയും ഫെരേരയും ചേർന്ന് അർഷ്ദീപ് സിംഗിനെയും ലോക്കി ഫെർഗൂസനെയും കടന്നാക്രമിച്ചതോടെ പഞ്ചാബിൽ നിന്ന് മത്സരം വഴുതിമാറി. 4 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു. പഞ്ചാബ് ഉയർത്തിയ വമ്പൻ സ്കോറിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് ലഭിച്ചത്. വെറും 16 പന്തിൽ നിന്ന് 5 പടുകൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 43 റൺസെടുത്ത 15-കാരൻ വൈഭവ് സൂര്യവംശിയാണ് കൂറ്റൻ ചേസിംഗിന് അടിത്തറയിട്ടത്.

നേരത്തെ, രാജസ്ഥാൻ നിരയിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ ഫെരേരയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തിന് മുന്നിൽ പഞ്ചാബ് ബൗളർമാർക്ക് ഉത്തരമില്ലാതെ വന്നതോടെ ഈ സീസണിൽ അവർ ആദ്യ തോൽവി രുചിച്ചു.

Tags: ipl 2026RR VS PKBS
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies