സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിൽ പാലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി. അറസ്റ്റിലായിരുന്ന പ്രതിഷേധക്കാരിൽ ഒരാൾ ഇന്ത്യൻ വംശജയാണ്. സിംഗപ്പൂരിലെ അതീവ സുരക്ഷാ മേഖലയിൽ ആണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇവരിൽ നിന്നും വൻ തുക പിഴ ഈടാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇസ്താന കൊട്ടാരത്തിന് സമീപം അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് മൂന്ന് പേർക്കും പിഴ ചുമത്തിയത്. 33 വയസ്സുള്ള ഇന്ത്യൻ വംശജ അനുഷാ വിചാസിന് സിംഗപ്പൂർ കോടതി 10,000 ഡോളർ (ഏകദേശം 6 ലക്ഷത്തിലധികം രൂപ) പിഴ ചുമത്തി. പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ ഫാത്തിൻ സൈക്ക എന്നെ ആക്ടിവേസ്റ്റിന് 6000 ഡോളർ ആണ് പിഴയായി ചുമത്തിയിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു ആക്ടിവിസ്റ്റ് നതാലി സിയാങ് 4000 ഡോളറും പിഴയായി ഒടുക്കണം. 2024 ഫെബ്രുവരിയിൽ നടന്ന ‘ലവ് ലെറ്റേഴ്സ് ടു പലസ്തീൻ’ എന്ന പ്രതിഷേധ പരിപാടിയാണ് കേസിന് ആസ്പദമായത്.








