കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ്പി ആര്. സുകേശന് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് അദ്ദേഹത്തെ സര്‍വീസില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നു ഹൈക്കോടതി. എസ്പി സുകേശനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം ഏത് ഘട്ടത്തില്‍ എത്തിയെന്നും കോടതി ചോദിച്ചു. കുറ്റക്കാരായ ഇത്തരം ഉദ്യോഗസ്ഥര്‍ തുടരാന്‍ പാടില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് കമാല്‍ പാഷ അധ്യക്ഷനായ ബഞ്ച് ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്ട്ടിന്മേലുളള തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു കെ.എം മാണി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ കോടതിയെ സമീപിച്ചത്. എസ്പി സുകേശന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയത്.
Discussion about this post