Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

by Brave India Desk
May 1, 2026, 09:45 pm IST
in News, Defence, India
Share on FacebookTweetWhatsAppTelegram

മുംബൈ : അത്യാധുനിക ആയുധങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പൽ ‘മഹേന്ദ്രഗിരി’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണിത്. മുംബൈയിലെ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ കപ്പൽ ഏറ്റുവാങ്ങി.

ഇന്ത്യയുടെ ‘പ്രോജക്ട് 17A’ (P17A) പദ്ധതിയിലെ ഏഴാമത്തെയും അവസാനത്തെയും സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കൻ ഘട്ടിലെ പർവതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. അത്യാധുനിക ആയുധശേഖരവും ശത്രുക്കളുടെ റഡാറുകളിൽ നിന്ന് മറഞ്ഞിരിക്കാനുള്ള സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഈ യുദ്ധക്കപ്പൽ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ആണ് നിർമ്മിച്ചത്. ഏകദേശം 149 മീറ്റർ നീളവും 17.8 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 6670 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ (ഏകദേശം 52 കി.മീ) വേഗതയിൽ സഞ്ചരിക്കാനും മഹേന്ദ്രഗിരിക്ക് കഴിയും.

Stories you may like

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

കരയിൽ നിന്നും കടലിൽ നിന്നുമുള്ള ഭീഷണികളെ ഒരുപോലെ നേരിടാൻ മഹേന്ദ്രഗിരിക്ക് കഴിയുന്നതാണ്. സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവ ഈ യുദ്ധക്കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, 76 mm സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് , ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം എന്നിവയും മഹേന്ദ്രഗിരിയിലെ ആധുനിക ആയുധങ്ങളുടെ ഭാഗമാണ്. അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും ആണ് മറ്റൊരു സവിശേഷത. ഇതോടൊപ്പം കപ്പലിന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ അത്യാധുനിക റഡാറുകളും സോണാർ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് നാവികസേനയ്ക്ക് വലിയ ആത്മവിശ്വാസം ആണ് പകരുന്നത്.

Tags: indian navyIndian defenceStealth frigateINS mahendragiri
ShareTweetSendShare

Latest stories from this section

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology