വി.എസ് സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങി പോയത് പ്രതിഷേധത്തിന്റെ ഭാഗമായാണോ എന്നറിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എതെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് സമ്മേളനത്തിന് ശേഷം ചര്‍ച്ച ചെയ്യും. പാര്‍ട്ടി അംഗങ്ങള്‍ അച്ചടക്കം പാലിക്കണം. പാര്‍ട്ടി അച്ചടക്കം പരമ പ്രധാനമാണ്. അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. വി.എസ് രാവിലെ വന്നിരുന്നു. അതിന് ശേഷം പുറത്ത് പോവുകയാണെന്ന് പറഞ്ഞിട്ടാണ് പോയത്. പുറത്ത് പോയത് പാര്‍ട്ടി അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കും.അല്പനേരം സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നത് അച്ചടക്ക ലംഘനമായി കരുതുന്നില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാരാധ്യനായ വി.എസ് പാര്‍ട്ടി വിടുമോ എന്ന ചോദ്യം അസംബന്ധം. സമ്മേളനം ആരെയും പൂട്ടിയിട്ട് നടത്തുന്ന ഒന്നല്ല. പാര്‍ട്ടി റിപ്പോര്‍ട്ടില്‍ ഒരാളെ കുറിച്ച് മാത്രമല്ല ചര്‍ച്ച നടന്നത്. പല അംഗങ്ങളെ കുറിച്ചും ചര്‍ച്ച നടന്നു. നാളെ വിഎസ് സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നത് വിഎസിനോട് ചോദിക്കണം. സമ്മേളനത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് വിഎസിനെ വിലക്കിയിട്ടില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ പതാക ഉയര്‍ത്താന്‍ സമ്മതിക്കുമോ. ആരെയും പാര്‍ട്ടി വിടുന്ന കാര്യം ആലോചിക്കില്ല.
സമരരീതികളില്‍ മാറ്റം വരുത്തണമെന്ന് പ്രതിനിധി സമ്മേളനം സംബന്ധിച്ച് വിശദീകരിക്കാനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. ബംഗാളിലെ തിരിച്ചടിയ്ക്ക് കാരണം സംഘടനാപരമായ വീഴ്ചയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ പല സമരങ്ങളും സംഘടിപ്പിക്കാനായി. തുടര്‍ സമരങ്ങളില്ലാത്തതാണ് ഭൂ സമരം പരാജയപ്പെടാന്‍ കാരണമെന്നും കോടിയേരി പറഞ്ഞു.
Discussion about this post