Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

by Brave India Desk
May 9, 2026, 02:20 pm IST
in India, International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ആഗോള ഊർജ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്യുമ്പോഴും ഭാരതത്തിലെ സാധാരണക്കാരന് ആശ്വാസമായി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാതെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചത് മോദി സർക്കാരിന്റെ ഇച്ഛാശക്തി മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഏകദേശം 30,000 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സഹിച്ചത്. ഏപ്രിൽ മാസത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയപ്പോൾ പെട്രോളിന് ലിറ്ററിന് 18 രൂപയും ഡീസലിന് 25 രൂപയും വീതമായിരുന്നു എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം. പ്രതിദിനം 600 മുതൽ 700 കോടി രൂപ വരെ നഷ്ടം സഹിച്ച് കമ്പനികൾ ഇന്ധന വിതരണം സുഗമമായി നടത്തിയത് രാജ്യത്തോടുള്ള പ്രതിബദ്ധത മൂലമാണ്.

Stories you may like

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിന് തൊട്ടുമുൻപ് ബാരലിന് 70 ഡോളർ മാത്രമായിരുന്ന ബ്രെന്റ് ക്രൂഡ് വില, പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെയും 125 ഡോളർ വരെ ഉയർന്നിരുന്നു. ലോകരാജ്യങ്ങളെല്ലാം ഇന്ധനവില വർധനവിൽ തളർന്നപ്പോൾ ഇന്ത്യയിൽ വില വർധിക്കാതെ പിടിച്ചുനിർത്താൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾക്കായി. ഇതിന് മുൻപ് കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കുറച്ചില്ലായിരുന്നെങ്കിൽ എണ്ണക്കമ്പനികളുടെ ഈ നഷ്ടം 62,500 കോടി രൂപയായി ഉയരുമായിരുന്നു. കമേഴ്സ്യൽ എൽപിജി വിലയിൽ വർധനവുണ്ടായെങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റിനെയും യാത്രാ ചെലവിനെയും ബാധിക്കുന്ന പെട്രോൾ-ഡീസൽ വിലകളിൽ മാറ്റം വരുത്താൻ സർക്കാർ അനുവദിച്ചില്ല. ലോകം ഒരു വലിയ ഊർജ പ്രതിസന്ധിയെ നേരിടുമ്പോൾ, സ്വന്തം ജനതയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കരുത്തുറ്റ ഭരണകൂടമാണ് ഭാരതത്തിനുള്ളതെന്ന് വീണ്ടും തെളിയുകയാണ്. ആഗോള വിപണിയിലെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കാട്ടുന്ന ഈ നിശ്ചയദാർഢ്യം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ്.

Tags: modi
ShareTweetSendShare

Latest stories from this section

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

ഉദ്ധവ് ഗ്രൂപ്പിലെ എംഎൽഎമാരും പാർട്ടി മാറാൻ ഒരുങ്ങുന്നു ; ‘ഓപ്പറേഷൻ ടൈഗർ 2.0’ അണിയറയിൽ ; 14 എംഎൽഎമാരുടെ പിന്തുണയെന്ന് ഷിൻഡെ വിഭാഗം

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

Latest News

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

ഉദ്ധവ് ഗ്രൂപ്പിലെ എംഎൽഎമാരും പാർട്ടി മാറാൻ ഒരുങ്ങുന്നു ; ‘ഓപ്പറേഷൻ ടൈഗർ 2.0’ അണിയറയിൽ ; 14 എംഎൽഎമാരുടെ പിന്തുണയെന്ന് ഷിൻഡെ വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies