Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

by Brave India Desk
Jun 26, 2026, 02:12 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമേരിക്കയോ കാനഡയോ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവിടുത്തെ പൗരത്വം നേടുന്നതും എന്തോ വലിയ കാര്യമായി കരുതുന്ന യുവാക്കൾ ഉള്ള ഈ കാലത്ത് ഒരു 94 വയസ്സുകാരിയായ അമ്മ മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് അമേരിക്കൻ പൗരത്വം പൂർണ്ണമായും ഉപേക്ഷിച്ച് വീണ്ടും ഇന്ത്യൻ പൗരത്വം നേടാനായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. പ്രായത്തിന്റെ അവശതകൾക്കിടയിലും ഒരു “ഇന്ത്യൻ പൗരയായി മരിക്കണം” എന്ന തന്റെ അവസാന ആഗ്രഹം സഫലീകരിക്കാൻ അവർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുന്നത്. ആന്ധ്രയിലെ ബാപട്‌ല ജില്ലാ കളക്ടറേറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കളക്ടറുടെ സാന്നിധ്യത്തിൽ തെലുങ്ക് ഭാഷയിൽ ഇന്ത്യൻ ഭരണഘടനയോട് വിശ്വസ്തത പുലർത്തുമെന്ന പ്രതിജ്ഞ ഈ 94-കാരി ചൊല്ലിക്കേൾപ്പിച്ചു. .

Stories you may like

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ആന്ധ്രപ്രദേശിലെ ബാപട്‌ല ജില്ലയിലുള്ള ചിന്താഗുംപാല ഗ്രാമവാസിയാണ് മഹാലക്ഷ്മമ്മ. ഭർത്താവ് നാഗഭൂഷണത്തിന്റെ മരണശേഷമാണ് ഇവർ മകനും പ്രമുഖ കാൻസർ രോഗവിദഗ്ദ്ധനുമായ (Oncologist) ഡോ. കെ ബുച്ചയ്യ ചൗധരിയോടൊപ്പം താമസിക്കാൻ അമേരിക്കയിലെ വെർജീനിയയിലേക്ക് മാറുന്നത്. തുടർന്ന് 2000 ജൂലൈയിൽ ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം യു.എസിൽ സ്ഥിരതാമസമാക്കിയ മഹാലക്ഷ്മമ്മ, മകൻ മംഗളഗിരിയിലെ എൻ.ആർ.ഐ (NRI) ആശുപത്രിയിൽ ഡയറക്ടറായി ചുമതലയേറ്റതിനെ തുടർന്ന് 2018-ലാണ് തിരികെ ഇന്ത്യയിൽ എത്തിയത്. അന്നുതതൽ സ്വന്തം ജന്മനാട്ടിൽ താമസിച്ചുവരികയായിരുന്ന ഈ അമ്മയ്ക്ക്, ആയുസ്സിന്റെ അവസാന നാളുകൾ ഒരു ഭാരതീയയായി ജീവിച്ചു തീർക്കണമെന്ന ആഗ്രഹം ശക്തമാവുകയായിരുന്നു. ഇതിനായി അവർ അമേരിക്കൻ പൗരത്വം സ്വമേധയാ ഉപേക്ഷിക്കുകയും ഇന്ത്യൻ പൗരത്വം പുനഃസ്ഥാപിച്ചു കിട്ടാൻ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്തു.

“കളക്ടർ ഗാരു, എനിക്ക് ഇപ്പോൾ 95 വയസ്സാകാറായി. ഒരു ഇന്ത്യൻ പൗരയായി എന്റെ ജന്മനാട്ടിൽ വെച്ച് അവസാന ശ്വാസം വലിക്കണമെന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം. മരണശേഷം എന്റെ അന്ത്യകർമ്മങ്ങൾ സ്വന്തം ഗ്രാമത്തിൽ തന്നെ നടക്കണം. ഞാൻ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു കഴിഞ്ഞു, എന്നെ എത്രയും വേഗം ഒരു ഇന്ത്യൻ പൗരയാക്കാൻ സഹായിക്കണം” എന്ന് കൈകൂപ്പി വികാരാധീനയായി അവർ കളക്ടറോട് അഭ്യർത്ഥിച്ചു. നിലവിൽ ഒ.സി.ഐ (OCI – Overseas Citizen of India) കാർഡുള്ള ഇവർ കളക്ടറേറ്റിൽ വെച്ച് മകന്റെ സഹായത്തോടെയാണ് പൗരത്വ പ്രതിജ്ഞാ പത്രികയിൽ ഒപ്പുവെച്ചത്. പ്രായമായ അമ്മയുടെ ഈ ഹൃദയസ്പർശിയായ അപേക്ഷ കേട്ട് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കണ്ണ് തുടച്ചു. ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോർട്ട് അമരാവതിയിലെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കും അയച്ചതായി ജില്ലാ കളക്ടർ വിനോദ് കുമാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ മഹാലക്ഷ്മമ്മയുടെ അവസാന ആഗ്രഹം സഫലമാകും.

Tags: indian citizenshipAndhra woman
Share
Tweet
SendShare

Latest stories from this section

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

Latest News

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies