Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

by Brave India Desk
May 9, 2026, 05:45 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരമേറ്റ ബിജെപി സർക്കാർ രാഷ്ട്രീയ എതിരാളികളോട് പുലർത്തുന്ന മാന്യത ചർച്ചയാകുന്നു. തൃണമൂൽ ഭരണകാലത്ത് കഴിഞ്ഞ 15 വർഷമായി സർക്കാർ പരസ്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സിപിഎം മുഖപത്രമായ ‘ഗണശക്തി’ക്ക് ബിജെപി സർക്കാർ പരസ്യം നൽകി. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഗണശക്തിയുടെ ഒന്നാം പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുവേന്ദുവിന്റെയും ചിത്രങ്ങളടങ്ങിയ ഔദ്യോഗിക പരസ്യം പ്രത്യക്ഷപ്പെട്ടു. നീണ്ട 35 വർഷം ബംഗാൾ ഭരിച്ച സിപിഎം, അധികാരത്തിൽ നിന്ന് പുറത്തായ ശേഷം മമത സർക്കാരിൽ നിന്ന് കടുത്ത വിവേചനമാണ് നേരിട്ടിരുന്നത്. ഗണശക്തിക്ക് പരസ്യം നൽകാത്തതിനെതിരെ സിപിഎം നിയമപോരാട്ടം നടത്തിയെങ്കിലും മമതയുടെ വാശിക്ക് മുന്നിൽ അത് പരാജയപ്പെടുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന പത്രത്തിന് ബിജെപി സർക്കാരിന്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.

Stories you may like

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഏകാധിപതിയായ മമത ബാനർജി സ്വീകരിച്ച നിലപാടിൽ നിന്ന് പുതിയ സർക്കാർ മാറ്റം വരുത്തുന്നത് നല്ല കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുകൾക്കിടയിലും മുൻ മുഖ്യമന്ത്രി അന്തരിച്ച ബുദ്ധദേബ് ഭട്ടാചാര്യ, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് എന്നിവരെ ബിജെപി നേതാക്കൾ പ്രശംസ കൊണ്ട് മൂടിയതും ശ്രദ്ധേയമായി. ബുദ്ധദേബ് ഭട്ടാചാര്യയെ ‘നല്ല ഹൃദയത്തിനുടമ’ എന്നാണ് സുവേന്ദു അധികാരി വിശേഷിപ്പിച്ചത്.

പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും അഴിമതിയുടെ കറ പുരളാത്ത നേതാക്കളാണ് ഇവരെന്നും ബിജെപി നേതാക്കൾ തുറന്നു പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം ജനാധിപത്യ മര്യാദകൾ കാത്തുസൂക്ഷിക്കുന്ന ബിജെപിയുടെ ഈ നിലപാട് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: Suvendu Adhikari
ShareTweetSendShare

Latest stories from this section

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

Latest News

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies