Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

by Brave India Desk
May 11, 2026, 01:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ ദേശീയതയുടെ പ്രതീകമായ ‘വന്ദേമാതരം’ മുഴങ്ങിയതിനെതിരെ പ്രതിഷേധവുമായി സിപിഐ. സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരത്തിന് നൽകിയ പ്രാധാന്യം തമിഴ് പ്രാർത്ഥനാ ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’നെ അവഹേളിക്കുന്നതാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന്റെ ആരോപണം.

ദേശീയതയും പ്രാദേശികതയും ഒരേപോലെ ആഘോഷിക്കപ്പെട്ട വേദിയിൽ വിഘടനവാദപരമായ നിലപാടുകൾ ഉയർത്താനാണ് ഇടതുകക്ഷികൾ ശ്രമിക്കുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Stories you may like

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

വന്ദേമാതരം ഒരു ദേവതയെ സ്തുതിക്കുന്ന ഗാനമാണെന്നും അതിനാൽ ദേശീയ ഗാനത്തിന് തുല്യമായ പദവി അതിന് നൽകാനാവില്ലെന്നുമാണ് വീരപാണ്ഡ്യന്റെ പ്രസ്താവന. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ലക്ഷക്കണക്കിന് വിപ്ലവകാരികൾക്ക് ആവേശമായ വന്ദേമാതരത്തെ വെറുമൊരു മതപരമായ ഗാനമായി ചുരുക്കിക്കാണാനാണ് അദ്ദേഹം ശ്രമിച്ചത്.

ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് തമിഴ് തായ് വാഴ്ത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയെന്നാരോപിച്ച് തമിഴ് വികാരം ഇളക്കിവിടാനാണ് സിപിഐ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടുവെന്നും വരും ദിവസങ്ങളിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

ഭാവിയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ വേളയിലും മറ്റ് സർക്കാർ ചടങ്ങുകളിലും തമിഴ് ഗീതത്തിന് മാത്രമേ മുൻഗണന നൽകാവൂ എന്ന് അദ്ദേഹം ശഠിക്കുന്നു.

എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു സന്ദേശം മുഖ്യമന്ത്രി വിജയ് നൽകാൻ ശ്രമിക്കുമ്പോൾ, വന്ദേമാതരത്തെ തർക്കവിഷയമാക്കി മാറ്റുന്നത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കാം. തമിഴ് സംസ്‌കാരത്തെയും ദേശീയ മൂല്യങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു രീതിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ദൃശ്യമായതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഭാരതാംബയെ പ്രകീർത്തിക്കുന്ന ഗീതം ആലപിക്കപ്പെട്ടതിനെ രാഷ്ട്രീയ നേട്ടത്തിനായി എതിർക്കുന്നത് തമിഴ്‌നാടിന്റെ വികസനത്തിന് ഗുണകരമാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ തമിഴ്‌നാട്ടിൽ ദേശീയതയും പ്രാദേശികവാദവും തമ്മിലുള്ള സംവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

Tags: Tamil Nadu governmentvande mataram vijays swearingamil Thaai VaazhthuChief Minister C. Joseph Vijay
Share
Tweet
Send
Share

Latest stories from this section

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

Latest News

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies