Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

by Brave India Desk
Jun 25, 2026, 04:06 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി കോടതിയിൽ. ഇത്തവണ മധ്യപ്രദേശ് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധിയും മാപ്പ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ മകൻ കാർത്തികേയ സിങ് ചൗഹാൻ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ ആണ് രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്. തന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശം ഒരു ‘അബദ്ധം’ ആയിരുന്നുവെന്നും അത് കാർത്തികേയ സിങ്ങിനെ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ രേഖാമൂലം മാപ്പപേക്ഷ സമർപ്പിച്ചത്.

ഭോപ്പാലിലെ പ്രത്യേക കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പുതിയ നീക്കം. 2018-ൽ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഝാബുവയിൽ നടന്ന ഒരു പൊതുറാലിയിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, ആഗോളതലത്തിൽ വലിയ ചർച്ചയായ ‘പനാമ പേപ്പേഴ്സ്’ കള്ളപ്പണ രേഖകളിൽ ശിവരാജ് സിങ് ചൗഹാന്റെ മകന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസംഗിച്ചിരുന്നു. ​ഈ പ്രസ്താവന തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും മോശമായി ബാധിച്ചുവെന്ന് കാണിച്ച് കാർത്തികേയ സിങ് ഭോപ്പാലിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ത്രിക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയായിരുന്നു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഇപ്പോൾ, രാഹുൽ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അജയ് ഗുപ്ത കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിക്ക് പേര് മാറിപ്പോയതാണ് എന്നാണ്. പനാമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ട് അന്ന് പൊതുവേദികളിൽ ഉയർന്നു കേട്ടിരുന്ന ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മകന്റെയും പേരുകളുമായി മാറിപ്പോയതാണ് ഈ അബദ്ധത്തിന് കാരണംമെന്നാണ് രാഹുൽഗാന്ധി കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രസംഗത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടയുടൻ, തൊട്ടടുത്ത ദിവസം രാവിലെ തന്നെ രാഹുൽ ഗാന്ധി ഈ പ്രസ്താവന പരസ്യമായി പിൻവലിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. തന്റെ ഈ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കാർത്തികേയ സിങ്ങിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുൽ ഗാന്ധി കോടതിയിൽ നൽകിയ മാപ്പപേക്ഷയിൽ പറയുന്നു.

Tags: rahul gandhimadhyapradeshshivaraj singh chauhanMadhyapradesh high courtrahul gandhi apologykartikeya singh chauhancongress
Share
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies