മിലാന്(ഇറ്റലി): ഫിന്മെക്കാനിക്ക, ഒഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മുന്‍ തലവന്മാര്ക്ക് തടവുശിക്ഷ. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഫിന്മെക്കാനിക്ക മുന്‍ തലവന്‍ ജിസ്പി ഓര്‍സി, ഫിന്മെക്കാനിക്കയുടെ സഹസ്ഥാപനമായ ഒഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മുന്‍ തലവന്‍ ബ്രൂണോ സ്പാഗ്നോളിനി എന്നിവരെയാണ് ഇറ്റലിയിലെ മിലാനിലെ കോര്‍ട്ട് ഓഫ് അപ്പീല്‍ ശിക്ഷിച്ചത്. ഇന്ത്യയ്ക്ക് 12 ഹെലികോപ്റ്റര്‍ നല്കിയ ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓര്‍സിക്ക് നാലരവര്‍ഷം തടവും ബ്രൂണോ സ്പാഗ്നോളിനിക്ക് നാലുവര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
2014 ലായിരുന്നു ഓര്‍സിയുടെ അറസ്റ്റിനെത്തുടര്‍ന്ന് വിവാദമായ ഇടപാട് ഇന്ത്യ റദ്ദാക്കിയത്. 2012ല്‍ തന്നെ ഇടപാടിനെക്കുറിച്ചു ഇറ്റലി അന്വേഷണം ആരംഭിച്ചിരുന്നു. കരാര്‍ നേടാനായി 753 യുഎസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. ഈ ഇടപാടില്‍ ഇന്ത്യയില്‍ മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗി ഉള്പ്പെടെയള്ളവര്ക്കെതിരെ കേസ് നിലവിലുണ്ട്. ഇതോടെ കേസ് വീണ്ടും ഇന്ത്യയില്‍ സജീവ ചര്‍ച്ചയാകും. അന്താരാഷ്ട്ര കോടതിയിലും ഇതു സംബന്ധിച്ച കേസ് നടന്നുവരികയാണ്.
Discussion about this post