Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

by Brave India Desk
May 19, 2026, 04:35 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് പോലെ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ യുവതാരങ്ങൾക്ക് വലിയ അവസരമാണ് സെലക്ടർമാർ നൽകിയിരിക്കുന്നത്.

യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ ടീമിലുണ്ടെങ്കിലും മലയാളി ആരാധകരെ നിരാശരാക്കിക്കൊണ്ട് സഞ്ജു സാംസണെ വീണ്ടും ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. കെ.എൽ. രാഹുൽ തന്നെയാണ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഐപിഎല്ലിലും ലോകകപ്പിലും മിന്നും ഫോമിലുള്ള ഇഷാൻ കിഷൻ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചെത്തി. ഇതോടെ സഞ്ജുവിന് വീണ്ടും കടുത്ത നീതികേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

Stories you may like

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രമുഖ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. ഇതോടെ യുവ ഫാസ്റ്റ് ബൗളർമാരായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, സ്പിന്നർ ഹർഷ് ദുബെ എന്നിവർക്ക് അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്ക് വിളി വന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്.

ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടംനേടിയിട്ടുണ്ട്. വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ നിരയെ നയിക്കുക. അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് നിരയിലെ പരിചയസമ്പന്നർ.

TEAM: ഗിൽ (സി), രോഹിത്, കോഹ്‌ലി , ശ്രേയസ് (വിസി), രാഹുൽ (ഡബ്ല്യുകെ), കിഷൻ (ഡബ്ല്യുകെ), ഹാർദിക്, നിതീഷ് കുമാർ റെഡ്ഡി, സുന്ദർ, കുൽദീപ്, അർഷ്ദീപ്, പ്രസീദ്, പ്രിൻസ് യാദവ്, ഗുർണൂർ ബ്രാർ, ഹർഷ് ദുബെ.

Tags: sanju samsonindian cricketindia vs afghan
ShareTweetSendShare

Latest stories from this section

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

Latest News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies