Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

by Brave India Desk
May 23, 2026, 09:03 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ  നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഈ പുതുക്കിയ നിരക്കോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.51 രൂപയും ഡീസൽ വില 92.49 രൂപയും ആയി മാറി.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മെയ് 15 മുതലാണ് എണ്ണക്കമ്പനികൾ വില വീണ്ടും പരിഷ്കരിക്കാൻ തുടങ്ങിയത്. മെയ് 15ന് ഇന്ധനവിലയിൽ ലിറ്ററിന് 3 രൂപയുടെ വർദ്ധനവ് ഏർപ്പെടുത്തിയിരുന്നു. യു.എസ് – ഇറാൻ സംഘർഷത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബാരലിന് ശരാശരി 69 ഡോളർ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്കറ്റ് നിരക്ക്, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് നിലവിൽ ബാരലിന് 113 – 114 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നു.

Stories you may like

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

ആഗോളതലത്തിൽ ഇന്ധനവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത് എങ്കിലും മറ്റ് പല പ്രമുഖ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ വിലക്കയറ്റത്തിന്റെ തോത് കുറവാണ്. കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും, പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി , ബി.പി.സി.എൽ , എച്ച്.പി.സി.എൽ  എന്നിവ ആദ്യഘട്ടത്തിൽ ഉണ്ടായ നഷ്ടം സ്വയം വഹിച്ചതുമാണ് ഇതിന് കാരണം. എണ്ണക്കമ്പനികൾ പെട്ടെന്ന് വില കൂട്ടുന്നത് വഴിയുണ്ടാകുന്ന പണപ്പെരുപ്പം ഒഴിവാക്കാനാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഘട്ടം ഘട്ടമായി വില വർദ്ധിപ്പിക്കുന്നത്. എന്നിരുന്നാലും, എണ്ണക്കമ്പനികൾക്ക് ഇപ്പോഴും പ്രതിദിനം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.

Tags: petrol price hikeoil price
ShareTweetSendShare

Latest stories from this section

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

Latest News

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology