Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

by Brave India Desk
May 30, 2026, 12:35 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ചണ്ഡീഗഡ് : അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. ഹരിയാനയിലെ പഞ്ചകുലയിലുള്ള ഡി.ആർ.ഡി.ഒ ടെസ്റ്റിംഗ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടക്കുന്നത്. മെയ് 31 ഞായറാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലെ ജനങ്ങൾ പരീക്ഷണ സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയുടെ (TBRL) പഞ്ചകുല രാംഗഢിലുള്ള റേഞ്ചിലാണ് ഈ സ്ഫോടകവസ്തു പരീക്ഷണം നടക്കുന്നത്. ഏകദേശം 5500 ഏക്കറിലായി പരന്നുകിടക്കുന്ന രാംഗഢ് ടെസ്റ്റ് റേഞ്ച്, ഇന്ത്യയുടെ മിസൈലുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും സ്ഫോടന ശേഷിയും പ്രഹരശേഷിയും പരിശോധിക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യൻ വ്യോമസേനയുടെ നിരീക്ഷണത്തിലാണ് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്. ​ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ നൽകുന്ന വിവരമനുസരിച്ച്, സ്ഫോടനം അത്യന്തം ശക്തമായിരിക്കും. സ്ഫോടനത്തെത്തുടർന്ന് ബോംബിന്റെ അവശിഷ്ടങ്ങളും സ്പ്ലിന്ററുകളും വായുവിൽ ഏകദേശം 1.5 കിലോമീറ്റർ ഉയരത്തിലേക്ക് വരെ തെറിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ സ്ഫോടനസ്ഥലത്തിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ പ്രദേശം അപകടസാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may like

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

പരീക്ഷണ സമയത്ത് ഈ മേഖലകളിലൂടെയുള്ള ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പൂർണ്ണമായി നിയന്ത്രിക്കും. വളർത്തുമൃഗങ്ങളെ തുറന്നുവിടരുതെന്നും ജനങ്ങൾ ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുതെന്നും പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രദേശത്ത് പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

Tags: HaryanaDRDOIndian defence ministrypanchkula testing rangehigh caliber bomb test
Share
Tweet
SendShare

Latest stories from this section

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Latest News

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology