ഡല്‍ഹി:ജെ.എന്‍.യു.വില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച കനയ്യ കുമാറും, ഉമര്‍ ഖാലിദും ഉള്‍പ്പടെ 5 വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ജെ.എന്‍.യു. സംഭവം അന്വേഷിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവരോട് ഹോസ്റ്റല്‍ ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ രാജ്യദ്യോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ സംഭവം അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കുകയും 21 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ തെറ്റ് കാരാണെന്ന് സമിതിയ്ക്ക് വ്യക്തമായിരുനന്ു.
മൂന്ന് വിദ്യാര്‍ഥികളെ കൂടാതെ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് അശുതോഷ് കുമാര്‍, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ്, ജനറല്‍ സെക്രട്ടറി രാമനാഗ, കനയ്യക്കെതിര രാജ്യദ്രോഹം ആരോപിച്ച വിദ്യാര്‍ഥി യൂനിയന്‍ ജോയിന്റ് സെക്രട്ടറിയും എ.ബി.വി.പി നേതാവുമായ സൗരഭ് ശര്‍മ്മ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
Discussion about this post