കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറില്‍ യുവമോര്‍ച്ച നേതാവിനുനേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറിയായ രവി ഹോള്‍ഡര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ചുമര് എഴുതുന്നതു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റ ഹോള്‍ഡറെ മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post