Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

by Brave India Desk
Jun 11, 2026, 10:34 am IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസ് വ്യോമാക്രമണം. ഇതോടെ യുഎസും ഇറാനും തമ്മിൽ മൂന്ന് മാസമായി തുടരുന്ന യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് വ്യോമാക്രമണം ശക്തമാക്കിയതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി ഇറാൻ പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് ഇറാൻ സൈന്യം രണ്ട് വിദേശ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഒരു യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായി തകർന്നത്. ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസ് വ്യോമസേനയും നേവിയും മറൈൻ കോർപ്സും സംയുക്തമായാണ് ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് , സിരിക് , മിനാബ് , ഖേഷ്‌ം ദ്വീപ്, ഹോംഗാം ദ്വീപ്, കൂടാതെ വടക്കൻ നഗരമായ ഗോർഗാൻ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള താവളങ്ങൾ പോലും ആക്രമിക്കപ്പെട്ടു.

Stories you may like

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാന്റെ കമ്മ്യൂണിക്കേഷൻ റഡാറുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ 49 ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ് അമേരിക്ക പ്രയോഗിച്ചത്. ​യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ‘ഖാത്തം അൽ-അൻബിയ’ ആണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചത്. ഇനി ഒരു തരത്തിലുള്ള വാണിജ്യ കപ്പലുകളോ ഓയിൽ ടാങ്കറുകളോ ഈ വഴി കടത്തിവിടില്ലെന്നും, നിയമം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തങ്ങൾ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Tags: us attack in IranIran warusairanStrait of Hormuz
ShareTweetSendShare

Latest stories from this section

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

Latest News

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies