Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കാശ്മീരിൽ ഇന്ത്യക്കെതിരെ കല്ലെറിയിച്ച പാകിസ്താന് തിരിച്ചടി, വിറപ്പിച്ച് ജനകീയ പ്രക്ഷോഭം; പാക് അധിനിവേശ കാശ്മീർ കൈവിട്ടുപോകുന്നു?

by Brave India Desk
Jun 11, 2026, 05:13 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കാശ്മീർ താഴ്‌വരയിൽ ഇന്ത്യക്കെതിരെ ഭീകരവാദികളെയും വിഘടനവാദികളെയും ഇളക്കിവിട്ട് അശാന്തി പടർത്താൻ ശ്രമിച്ച പാകിസ്താന് സ്വന്തം മണ്ണിൽ വിനയായി ‘കാശ്മീർ മരുന്ന്’. പാക് അധിനിവേശ  കാശ്മീരിലെയും (PoK) ഗിൽഗിത്-ബാൾട്ടിസ്ഥാനിലെയും ജനങ്ങൾ പാക് സർക്കാരിനെതിരെ തെരുവിൽ യുദ്ധം പ്രഖ്യാപിച്ചതോടെ മേഖല പൂർണ്ണമായും കത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അടിച്ചമർത്തലും മൂലം ജനങ്ങൾ ആരംഭിച്ച ജീവന്മരണ പോരാട്ടം ഇപ്പോൾ ഇസ്ലാമാബാദിലെ ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന വൻ രാഷ്ട്രീയ പ്രക്ഷോഭമായി മാറിയിരിക്കുന്നു. ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പാക് സൈന്യത്തിന്റെയും പൊലീസിന്റെയും ശ്രമത്തിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പന്ത്രണ്ടോളം പേർ ഇതിനകം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Stories you may like

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സാധാരണക്കാരുടെ അവകാശങ്ങൾക്കായി രൂപീകരിച്ച ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JAAC) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. വൈദ്യുതി നിരക്കിലെ അനിയന്ത്രിതമായ വർദ്ധനവിനും ഗോതമ്പ് മാവിന്റെ വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ സാധാരണ ജനങ്ങളുടെ പ്രതിഷേധം, ഇപ്പോൾ പാകിസ്താന്റെ കിരാത ഭരണകൂട വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. ഇതിനിടെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ അസംബ്ലിയിലേക്ക് ജൂൺ 7-ന് പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് ഉയർന്ന രാഷ്ട്രീയ തർക്കങ്ങളാണ് നിലവിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കിയത്.

1947-ലെ വിഭജനത്തിന് ശേഷം ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് പോയ കാശ്മീരി അഭയാർത്ഥികൾക്കായി മാറ്റിവെച്ചിരിക്കുന്ന 12 അസംബ്ലി സീറ്റുകളെച്ചൊല്ലിയുള്ള തർക്കമാണ് പുതിയ രാഷ്ട്രീയ യുദ്ധത്തിന് കാരണമായത്. ഇസ്ലാമാബാദിലെ കേന്ദ്ര സർക്കാരുകൾക്ക് ഈ പ്രദേശത്തെ രാഷ്ട്രീയ അട്ടിമറികൾ നടത്താനും തങ്ങൾക്ക് താല്പര്യമുള്ള ഭരണാധികാരികളെ വാഴിക്കാനുമുള്ള ആയുധമായാണ് ഈ 12 സീറ്റുകളെ പാകിസ്താൻ ഉപയോഗിക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്. ഈ സീറ്റുകളിൽ ഭൂരിഭാഗവും പ്രാദേശികമായി താമസിക്കുന്നവർക്ക് നൽകാതെ, ഭരണകക്ഷിയുടെ താല്പര്യക്കാരായ പുറത്തുനിന്നുള്ളവർക്കാണ് പാകിസ്താൻ വീതം വെച്ചു നൽകുന്നത്. ഇതിനെതിരെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ. മേഖലയ്ക്ക് കൂടുതൽ സ്വയംഭരണാവകാശവും ജനാധിപത്യപരമായ സുതാര്യതയും വേണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

കനത്ത സുരക്ഷയിലും സംഘർഷാവസ്ഥയിലും ജൂൺ 7-ന് ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ വോട്ടെടുപ്പ് നടന്നുവെങ്കിലും പരക്കെ ക്രമക്കേടും കള്ളവോട്ടും നടന്നതായുള്ള ആരോപണങ്ങളെ തുടർന്ന് അന്തിമ ഫലപ്രഖ്യാപനം തടഞ്ഞുവെച്ചിരിക്കുകയാണ്. വ്യാപകമായ അട്ടിമറി പരാതികളെ തുടർന്ന് നിരവധി മണ്ഡലങ്ങളിൽ ജൂൺ 15-ന് വീണ്ടും വോട്ടെടുപ്പ് (Repolling) നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) 11 സീറ്റുകളിലും നവാസ് ഷെരീഫിന്റെ പി.എം.എൽ.എൻ (PML-N) 4 സീറ്റുകളിലും മുന്നിലാണ്. എന്നാൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (PTI) പിന്തുണയ്ക്കുന്ന സ്വതന്ത്രർക്ക് 2 സീറ്റുകൾ മാത്രമാണ് നേടാനായത്. വൻതോതിൽ ക്രമക്കേട് നടത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ഭരണകൂടം ശ്രമിച്ചുവെന്നാണ് പിടിഐ നേതാക്കളുടെ ആരോപണം. ആകെ 45 അംഗങ്ങളുള്ള അസംബ്ലിയിൽ വിവാദ കേന്ദ്രമായ ഈ 12 സംവരണ സീറ്റുകൾ ആർക്കൊപ്പം നിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ഭാവി ഭരണം.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാനോ പരിഹാരം കാണാനോ തയ്യാറാകാതെ, പ്രതിഷേധിക്കുന്നവരെ ‘ഭീകരവാദികൾ’ എന്ന് മുദ്രകുത്തുന്ന സ്ഥിരം പാകിസ്താൻ തന്ത്രമാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാരും ഇവിടെ പ്രയോഗിക്കുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ച പാക് സർക്കാർ നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. ഭരണകൂടത്തിന്റെ ഈ ക്രൂരമായ അടിച്ചമർത്തൽ നടപടിയാണ് സാധാരണക്കാരായ ജനങ്ങളെ കൂടുതൽ അക്രമാസക്തമായ പോരാട്ടത്തിലേക്ക് നയിച്ചത്. സ്വന്തം മണ്ണിലെ ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് ലോകത്തിന് മുന്നിൽ ഒരിക്കൽക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യൻ പ്രദേശമായ ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ പാകിസ്താൻ നടത്തുന്ന നിയമവിരുദ്ധ തിരഞ്ഞെടുപ്പിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാക് അധിനിവേശ കാശ്മീരും ഗിൽഗിത്-ബാൾട്ടിസ്ഥാനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താൻ ഈ പ്രദേശങ്ങളിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോവണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

Latest News

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies