ഡല്‍ഹി: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ രാജ്യത്തിന് ദൈവം നല്കിയ സമ്മാനമാണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധ മോഹന്‍ സിംഗ്. ബിജെപി കിസാന്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പരിപാടിക്കിടെയാണ് രാധ മോഹന്‍ സിംഗിന്റെ വാക്കുകള്‍. ‘സ്വാതന്ത്യം നേടിയതിനു ശേഷം കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ഇത്രയധികം ആശങ്ക പ്രകടിപ്പിച്ച മറ്റൊരു സര്‍ക്കാരും പ്രധാനമന്ത്രിയും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല, അത്തരത്തില്‍ ബിജെപി സര്‍ക്കാരും മോദിയും രാജ്യത്തിനു ദൈവം നല്കിയ സമ്മാനമാണ്, ഇതിനു മുന്‍പുണ്ടായ യുപിഎ ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരുടെ വികസനം ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു- എന്നിങ്ങനെയായിരുന്നു കേന്ദ്രകൃഷി മന്ത്രിയുടെ വാക്കുകള്‍.
കര്‍ഷകര്‍ക്കു വേണ്ടി യുപിഎ നടത്തിയ വാഗ്ദാനങ്ങള്‍ കേവലം വാഗാദാനങ്ങള്‍ മാത്രമായി കടലാസ്സില്‍ ഒതുങ്ങി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ പല പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുവന്നെും രാധ മോഹന്‍ സിംഗ് പറഞ്ഞു.
കുറച്ച് ദിവസം മുന്‍പ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും നരേന്ദ്ര മോദി ദൈവം നല്കിയ സമ്മാനമാണ് എന്ന പ്രസ്താവന നടത്തിയിരുന്നു.
Discussion about this post