Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

by Brave India Desk
Jun 13, 2026, 02:44 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ വൻ ഗൂഢാലോചന ആരോപണവുമായി കേസിലെ ഒന്നാം പ്രതി ചിന്നയ്യ രംഗത്ത്. ധർമസ്ഥല ക്ഷേത്രത്തിനും അവിടുത്തെ ധർമാധികാരിക്കുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും തന്നോട് ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു എന്നാണ് ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഈ ഞെട്ടിക്കുന്ന ആരോപണങ്ങളുള്ളത്. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ നിർദേശിക്കുകയും കേസ് ഈ മാസം 29-ലേക്ക് മാറ്റുകയും ചെയ്തു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നടൻ പ്രകാശ് രാജ്, മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യൂട്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥലം ധർമാധികാരിക്കെതിരേ നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം എന്നാണ് ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ഇവർ പറഞ്ഞത് പ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നത്. ഈ പദ്ധതി പൂർണ്ണമായി വിജയിച്ചാൽ തനിക്ക് അരക്കോടി രൂപ (50 ലക്ഷം രൂപ) നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായും ഹർജിയിൽ പറയുന്നു. ഒരു ദിവസം രാത്രി ഏകദേശം 8 മണിയോടെ ഗിരീഷ് മട്ടന്നവർ പ്രകാശ് രാജിനെ ഫോണിൽ വിളിച്ച ശേഷം ഫോൺ ചിന്നയ്യയ്ക്ക് കൈമാറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ തന്നോട് പ്രകാശ് രാജ് തമിഴിലാണ് സംസാരിച്ചതെന്ന് ചിന്നയ്യ പറയുന്നു. തുടർന്ന്, ഗിരീഷ് മട്ടന്നവർ പറയുന്ന നിർദേശപ്രകാരം തന്നെ അധികൃതരുടെ മുന്നിൽ പോയി മൊഴി നൽകാൻ പ്രകാശ് രാജ് തന്നോട് ആവശ്യപ്പെട്ടതായും ചിന്നയ്യ ആരോപിക്കുന്നു.

ധർമ്മസ്ഥലത്തിനെതിരെ വളരെ ആസൂത്രിതമായ വൻ ഗൂഢാലോചനയാണ് അരങ്ങേറിയത്. മഹേഷ് ഷെട്ടി തിമരോഡി, ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, ജയന്ത് എന്നിവരാണ് ഈ ഗൂഢാലോചനയുടെ മുഖ്യ ശില്പികൾ. ഇതിനായി വലിയ തോതിൽ കോടികൾ ഒഴുകിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗൂഢാലോചനയ്‌ക്കായി ഉപയോഗിച്ച ഫണ്ടിൽ ഭൂരിഭാഗവും എത്തിയത് കേരളത്തിൽ നിന്നാണെന്നാണ് ചിന്നയ്യയുടെ മറ്റൊരു പ്രധാന ആരോപണം. ചിത്രദുർഗ സ്വദേശിയായ രാമ നാഗരാജ് എന്നയാളാണ് ഇതിനായുള്ള പണം നൽകിയത്. ചിന്നയ്യയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതിന്റെ കൃത്യമായ വിശദാംശങ്ങളും രേഖകളും ഹർജിയോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Tags: prakash rajfakedharmasthala
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies