Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

by Brave India Desk
Jun 16, 2026, 04:50 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു പ്രധാന തെരഞ്ഞെടുപ്പ് ഗ്യാരന്റികളിൽ ഉൾപ്പെട്ട ‘ഗൃഹലക്ഷ്മി’, ‘ഗൃഹജ്യോതി’ പദ്ധതികളിൽ വിപുലമായ പുനഃപരിശോധനയും പൊളിച്ചെഴുത്തും നടത്താൻ ഡി.കെ. ശിവകുമാർ സർക്കാർ തീരുമാനിച്ചു. പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കില്ലെന്നും എന്നാൽ അനർഹരെയും മരിച്ചവരെയും പൂർണ്ണമായി ഒഴിവാക്കി സാമ്പത്തിക ചോർച്ച തടയുകയാണ് ലക്ഷ്യമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

രാജ്യത്തെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണമിടപാട് പദ്ധതിയായി രാഹുൽ ഗാന്ധി വിശേഷിപ്പിച്ച ഗൃഹലക്ഷ്മി പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 കോടി രൂപയോളം അനർഹർ കൈപ്പറ്റിയെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്. മൺമറഞ്ഞുപോയ ലക്ഷക്കണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇപ്പോഴും പ്രതിമാസം 2000 രൂപ വീതം പോകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ അടിയന്തിര നടപടിക്ക് മുതിർന്നത്. ഈ പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 62,345 കോടി രൂപയും, നടപ്പു വർഷത്തിൽ ഇതുവരെ 28,608 കോടി രൂപയും സർക്കാരിന് ചെലവായിട്ടുണ്ട്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലും വൻ അഴിമതികൾ കണ്ടെത്തിയിട്ടുണ്ട്. പല വ്യക്തികളും ഒന്നിലധികം മീറ്ററുകൾ സ്ഥാപിച്ച് ഒരേ സമയം പലയിടങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി തെളിഞ്ഞു. കൂടാതെ, ഗാർഹിക ആവശ്യങ്ങൾക്കായി നൽകുന്ന ഈ സൗജന്യ വൈദ്യുതി പലരും വാണിജ്യാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായും വ്യക്തമായി. കഴിഞ്ഞ വർഷം 28,000 കോടി രൂപയും, 2026-ൽ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ഈ പദ്ധതിക്കായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്.

ക്രമക്കേടുകളിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയ സർക്കാർ, ഇനി മുതൽ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാൻ യോഗ്യരായ എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങൾ വിതരണം ചെയ്യൂ എന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. പദ്ധതികൾ നിർത്തുകയല്ല, മറിച്ച് മറ്റുള്ളവർക്ക് മാതൃകയാകുന്ന മാറ്റങ്ങൾ വരുത്തുകയാണെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

സർക്കാർ പുനഃപരിശോധനയുമായി മുന്നോട്ട് പോകുമ്പോൾ, സൗജന്യങ്ങൾ പ്രഖ്യാപിച്ച് കൈപൊള്ളിയ കോൺഗ്രസ് സർക്കാർ പദ്ധതികളിൽ നിന്ന് പിന്നാക്കം പോകുകയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ലക്ഷക്കണക്കിന് മരിച്ചവരെ ഇപ്പോൾ ഒഴിവാക്കുമെന്ന് പറയുമ്പോൾ, കഴിഞ്ഞ മൂന്ന് വർഷമായി ജനങ്ങളുടെ കോടിക്കണക്കിന് രൂപ ആരുടെ അക്കൗണ്ടുകളിലേക്കാണ് സർക്കാർ ഒഴുക്കിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

Tags: dk shivakumarkarnataka govtrahul gandhi
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies