Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

by Brave India Desk
Jun 17, 2026, 05:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയതലത്തിലും വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ശിവസേന ഉദ്ദവ് താക്കറെ പക്ഷം വീണ്ടും പിളർപ്പിലേക്ക്. തൃണമൂൽ കോൺഗ്രസിന് പിന്നാലെ ഉദ്ദവ് പക്ഷത്തെ ഭൂരിഭാഗം ലോക്സഭാ എം.പിമാരും എൻ.ഡി.എ സഖ്യത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.

ലോക്സഭയിൽ ഉദ്ദവ് താക്കറെ പക്ഷത്തിനുള്ള ആകെ 9 എം.പിമാരിൽ 6 പേർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭരണപക്ഷത്തേക്ക് മാറാൻ നീക്കം തുടങ്ങി. ഇവർ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്നാണ് വിവരം. ഇതിൽ അഞ്ച് എം.പിമാർ ഇതിനോടകം തന്നെ ദില്ലിയിലെത്തിയിട്ടുണ്ട്. മുംബൈയിലുള്ള ഒരു എം.പി കൂടി ചേരുന്നതോടെ വിമതരുടെ എണ്ണം ആറാകും.

Stories you may like

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ആകെ ഒൻപത് പേരിൽ മൂന്നിൽ രണ്ട് ഭാഗമായ 6 പേർ ഒന്നിച്ച് മറുകണ്ടം ചാടിയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിമത എം.പിമാരുടെ കണക്കുകൂട്ടൽ. അപകടം മണത്ത ഉദ്ദവ് പക്ഷം ഇവരെ പിടിച്ചുനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിമതരെ അനുനയിപ്പിക്കാൻ ദില്ലിയിലെത്തിയ ഉദ്ദവ് പക്ഷത്തെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് കടുത്ത ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്. തങ്ങൾക്കൊപ്പം അവശേഷിക്കുന്ന മൂന്ന് എം.പിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ എന്നിവരെ ഒപ്പമിരുത്തിയാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്.

ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബി.ജെ.പി തങ്ങളുടെ എം.പിമാരെ വിലയ്ക്കെടുത്തതാണെന്ന് റാവുത്ത് ആരോപിച്ചു. ഓരോ എം.പിമാർക്കും 15 കോടി രൂപ വീതം നൽകി ചാർട്ടഡ് ഫ്ലൈറ്റിലാണ് മഹാരാഷ്ട്രയിൽ നിന്നും ദില്ലിയിലേക്ക് റാഞ്ചിക്കൊണ്ടുപോയത് എന്നതാണ് പ്രധാന ആരോപണം. മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്നത് ‘ഓപ്പറേഷൻ ടൈഗർ’ ആണെന്നും, പാർട്ടി വിട്ടുപോകുന്ന എം.പിമാർ തങ്ങളുടെ പദവികൾ രാജിവെച്ച് പോകാൻ ധീരത കാണിക്കണമെന്നും സഞ്ജയ് റാവുത്ത് വെല്ലുവിളിച്ചു.

ശിവസേന എം.പിമാർ കൂടി ചേരുന്നതോടെ ലോക്സഭയിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭൂരിപക്ഷം റെക്കോർഡ് നിലയിലേക്ക് ഉയരും. നിലവിൽ എൻ.ഡി.എ പക്ഷത്ത് 293 എം.പിമാരാണുള്ളത്. ഇതിലേക്ക് ടി.എം.സിയുടെ 20 പേരും ശിവസേന ഉദ്ദവ് പക്ഷത്തെ 6 പേരും കൂടി വരുന്നതോടെ ഭരണപക്ഷത്തെ അംഗബലം 319 ആയി ഉയരും.

Tags: BJPudhav thakare
Share
Tweet
Send
Share

Latest stories from this section

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

Latest News

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies