Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

by Brave India Desk
Jun 17, 2026, 09:48 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

പാരീസ് : ഇന്ത്യ-യൂറോപ്യൻ യൂണിയൻ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്യൻ യൂണിയൻ മേധാവി ഈ സുപ്രധാന വിവരം പങ്കുവെച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉർസുലയ്ക്കൊപ്പം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി.

രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിൽ, ഈ വർഷം ജനുവരി 27-നാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിന്റെ ചർച്ചകൾ അന്തിമമായി പൂർത്തിയാക്കിയത്. ആഗോള രാഷ്ട്രീയ ലോകത്ത് ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് ഈ ഉഭയകക്ഷി കരാർ വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 200 കോടിയോളം വരുന്ന ജനങ്ങളിലേക്ക് നേരിട്ട് എത്തുകയും ആഗോള ജിഡിപിയുടെ കാൽഭാഗത്തോളം കൈയാളുന്ന വിപണി തുറക്കുകയും ചെയ്യുന്നതാണ് ഈ വ്യാപാര കരാർ. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ 99 ശതമാനം കയറ്റുമതികളുടെയും നികുതി ഇല്ലാതാകും. അതുപോലെ, യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള 97 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടിയും വെട്ടിക്കുറയ്ക്കും. യൂറോപ്യൻ കയറ്റുമതിക്കാർക്ക് മാത്രം പ്രതിവർഷം നാല് ബില്യൺ യൂറോയുടെ നികുതി ലാഭിക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നത്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നിലവിൽ ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഈ സാമ്പത്തിക സഖ്യം വരും ദശകങ്ങളിൽ ആഗോള വിപണിയുടെ ഗതി നിർണ്ണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക, പുതിയ സ്റ്റാർട്ടപ്പ്-സാങ്കേതിക പങ്കാളിത്തം ഉറപ്പാക്കുക എന്നിവ കൂടാതെ
പ്രതിരോധ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സംയുക്ത പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ലക്ഷ്യമിടുന്നു.

Tags: Narendra ModiIndia-EU free trade dealUrsula Von Der Layen
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies