Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

by Brave India Desk
Jun 19, 2026, 04:14 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ചരിത്രപരമായ ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും മേഖലയിലെ അസ്വാരസ്യങ്ങൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും അതിന് ഹിസ്ബുള്ള നൽകുന്ന ശക്തമായ തിരിച്ചടിയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർചർച്ചകളെ ഇപ്പോൾ അനിശ്ചതത്വത്തിലാക്കിയിരിക്കുന്നത്. അന്തിമ കരാർ രൂപീകരിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച നടത്താനിരുന്ന ആദ്യഘട്ട ചർച്ചകൾ ഇതേത്തുടർന്ന് പൂർണ്ണമായി റദ്ദാക്കി.

ലെബനനിലെ ഇസ്രയേൽ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇതോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്‌സർലൻഡിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര റദ്ദാക്കിയതായി പ്രഖ്യാപിച്ചു. യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപായി ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകണമെന്ന കടുത്ത ആവശ്യമാണ് ഇറാൻ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച ഇടക്കാല കരാറിൽ ലെബനനിലെ വെടിനിർത്തൽ അടക്കം ഉൾപ്പെട്ടിരുന്നതാണ്. ഒപ്പുവെച്ച കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്നത്. നിലവിൽ മധ്യസ്ഥർ ഇരുവിഭാഗങ്ങളെയും അനുരഞ്ജനപ്പെടുത്താനും ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനുമുള്ള ശ്രമത്തിലാണ്.

ഇറാൻ-യുഎസ് സമാധാന കരാറിനെ തുടക്കം മുതലേ ശക്തമായി എതിർക്കുന്ന രാജ്യമാണ് ഇസ്രയേൽ. കരാർ വാർത്തകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി കനത്ത ആക്രമണമാണ് ഇസ്രയേൽ ലെബനനിൽ നടത്തിയത്. ഇതിന് തിരിച്ചടിയായി ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

സൈനികരുടെ മരണത്തിന് പിന്നാലെ കടുത്ത യുദ്ധവിദ്വേഷം വമിക്കുന്ന അതിരൂക്ഷ പ്രതികരണവുമായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ രംഗത്തെത്തി. ലെബനൻ രാജ്യം മുഴുവൻ കത്തിയെരിയണമെന്നും അവരെ പൂർണ്ണമായി ഉന്മൂലനം ചെയ്യണമെന്നുമാണ് ഇസ്രയേൽ മന്ത്രി ആവശ്യപ്പെട്ടത്.

ഇതാമർ ബെൻ-ഗ്വിർ എക്‌സിൽ (X) കുറിച്ച വാക്കുകൾ “ഓരോ ഇസ്രായേലി അമ്മമാരുടെ കണ്ണുനീരിനും പകരമായി ആയിരം ലെബനീസ് അമ്മമാർക്ക് കരയേണ്ടിവരും. ലെബനൻ മുഴുവൻ കത്തിനശിക്കട്ടെ! മിഡിൽ ഈസ്റ്റിൽ (പശ്ചിമേഷ്യയിൽ) അളന്നുള്ള പ്രതികരണങ്ങൾ കൊണ്ടോ സംയമനം പാലിക്കുന്നത് കൊണ്ടോ ഒന്നിനെയും ജയിക്കാൻ കഴിയില്ല. ഇവിടെ നിങ്ങൾക്ക് ഭ്രാന്തൻമാരായി മാറണം. ശത്രുക്കളെ ഉന്മൂലനം ചെയ്യണം, ഭീകരതയെ പൂർണ്ണമായി തകർക്കണം.”

ഇറാൻ-യുഎസ് കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ മന്ത്രിമാർ ആരും തന്നെ അംഗീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് ബെൻ-ഗ്വിറിന്റെ ഈ പുതിയ പ്രസ്താവനകൾ. ഇസ്രയേലിന്റെ കടുത്ത നിലപാടുകൾ പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലേക്കാണ് തള്ളിവിടുന്നത്.

Tags: usairanisrayel
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies