Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

by Brave India Desk
Jun 19, 2026, 06:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി :  ക്യാരി ബാഗിന് ഉപഭോക്താവിൽ നിന്ന് 10 രൂപ ഈടാക്കിയ പ്രമുഖ ഫുട്‌വെയർ ബ്രാൻഡായ റെഡ് ടേപ്പിന് എണ്ണായിരം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഹരിയാനയിലെ റോത്തക് ഉപഭോക്തൃ കമ്മീഷന്റേതാണ് ഈ സുപ്രധാന വിധി. സാധനങ്ങൾ വാങ്ങുമ്പോൾ ക്യാരി ബാഗിന് പ്രത്യേകമായി പണം ഈടാക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും അന്യായമായ കച്ചവടരീതിയാണെന്നും കോടതി വിലയിരുത്തി.

ഹരിയാന സ്വദേശിയായ ഉപഭോക്താവ് റോത്തക്കിലെ റെഡ് ടേപ്പ് ഔട്ട്‌ലെറ്റിൽ നിന്നും രണ്ടായിരത്തി അറുപത്തൊൻപത് രൂപയ്ക്ക് ഷൂസ് വാങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇതിനൊപ്പം നൽകിയ ക്യാരി ബാഗിന് കടയുടമകൾ പത്ത് രൂപ അധികമായി ഈടാക്കുകയായിരുന്നു. ബാഗ് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനിയുടെ പോളിസിയാണെന്ന് പറഞ്ഞ് ജീവനക്കാർ ഇത് നിരസിച്ചു. തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് ഉപഭോക്താവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ക്യാരി ബാഗുകൾക്ക് പണം ഈടാക്കുന്നതെന്നും സ്വന്തമായി ബാഗുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ബോർഡുകൾ കടയ്ക്ക് മുന്നിലുണ്ടെന്നുമായിരുന്നു റെഡ് ടേപ്പ് കമ്പനിയുടെ വാദം. എന്നാൽ കമ്പനിയുടെ ലോഗോ പതിച്ച ക്യാരി ബാഗിന് ഉപഭോക്താവിൽ നിന്ന് അനാവശ്യമായി പണം ഈടാക്കിയെന്ന് കമ്പനിയുടെ സത്യവാങ്മൂലത്തിൽ തന്നെ വ്യക്തമാണെന്ന് കമ്മീഷൻ പ്രസിഡന്റ് നാഗേന്ദർ സിംഗ് കാദിയാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ക്യാരി ബാഗിന്റെ വിലയായ പത്ത് രൂപയും, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി നാലായിരം രൂപയും, കോടതി ചെലവുകൾക്കായി നാലായിരം രൂപയും ഉൾപ്പെടെ ആകെ എണ്ണായിരത്തി പത്ത് രൂപ ഉപഭോക്താവിന് നൽകാൻ കോടതി ഉത്തരവിട്ടു. വിധി വന്ന് മുപ്പത് ദിവസത്തിനകം ഈ തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ തുക നൽകി തീർക്കുന്നത് വരെ ഓരോ ആഴ്‌ചയും അൻപത് രൂപ വീതം അധിക പിഴയായി നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags: CONSUMER COURTRed Tape
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies