Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

by Brave India Desk
Jun 22, 2026, 03:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികളെ തകർക്കാൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി അടുത്ത മാസം പുറത്തിറങ്ങുന്നു. മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കി 24 മണിക്കൂർ തികയും മുൻപാണ്, ‘മഹേന്ദ്രഗിരി’ (Mahendragiri), ‘മാൽവാൻ’ (Malwan) എന്നീ രണ്ട് യുദ്ധക്കപ്പലുകൾ കൂടി ജൂലൈയിൽ കമ്മീഷൻ ചെയ്യുമെന്ന പ്രഖ്യാപനം പുറത്തുവരുന്നത്. ഇതോടെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനായി എത്തുന്ന മെയ്ഡ് ഇൻ ഇന്ത്യ കപ്പലുകളുടെ എണ്ണം അഞ്ചായി ഉയരും. ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഈ തദ്ദേശീയ പ്രതിരോധ മുന്നേറ്റം ഏറെ നിർണായകമാണ്. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട മഹേന്ദ്രഗിരി കിഴക്കൻ തീരത്തും, ആൻ്റി സബ്മറൈൻ വാർഫെയർ വിഭാഗത്തിൽപ്പെട്ട മാൽവാൻ പടിഞ്ഞാറൻ തീരത്തുമാകും വിന്യസിക്കുക.

Stories you may like

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

പ്രൊജക്റ്റ് 17എ (Project 17A) പദ്ധതിയുടെ ഭാഗമായി മുംബൈയിലെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) നിർമ്മിച്ച ആറാമത്തെ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. 2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഈ കപ്പൽ എല്ലാവിധ കടൽ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, അത്യാധുനിക ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ, ആധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, നിരീക്ഷണ സെൻസറുകൾ എന്നിവയടക്കം സർവ്വ സന്നാഹങ്ങളും 6670 ടൺ ഭാരവും 149 മീറ്റർ നീളവുമുള്ള മഹേന്ദ്രഗിരിയിലുണ്ട്. കൂടാതെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള മൾട്ടി-റോൾ ഹെലികോപ്റ്ററുകളെ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

തീരദേശ കടലുകളിൽ ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മാൽവാൻ യുദ്ധക്കപ്പൽ. ചൈനീസ് നിർമ്മിത ഹാങ്കർ ക്ലാസ് അന്തർവാഹിനികൾ നാവികസേനയിൽ ഉൾപ്പെടുത്തി പാകിസ്താൻ ശേഷി വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ പി-8ഐ ലോങ് റേഞ്ച് വിമാനങ്ങൾക്കും എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്റ്ററുകൾക്കും പുറമെ മാൽവാന്റെ വരവ് രാജ്യത്തിന്റെ അന്തർവാഹിനി പ്രതിരോധ കോട്ട കൂടുതൽ ശക്തമാക്കും. പൂർണ്ണമായും ഇന്ത്യൻ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ ഉയർന്ന തദ്ദേശീയ സാങ്കേതികവിദ്യയിലാണ് ഇരു കപ്പലുകളും നിർമ്മിച്ചിരിക്കുന്നത്.

Tags: indigenous warships
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

Latest News

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies