Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

by Brave India Desk
Jun 23, 2026, 12:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാക് അധിനിവേശ കശ്മീരിൽ (PoK) അടിച്ചമർത്തലുകൾക്കെതിരെ ജനങ്ങൾ നടത്തുന്ന പോരാട്ടം വൻ പ്രക്ഷോഭമായി മാറുന്നു. വരാനിരിക്കുന്ന ജൂലൈ 27-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികൾ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനകീയ സമരം ഇപ്പോൾ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് വളർന്നിരിക്കുകയാണ്. പാകിസ്താൻ സൈന്യം കടുത്ത അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഇതുവരെ 20-ഓളം പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭം ഭയന്ന് മേഖലയിൽ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനെയെല്ലാം കാറ്റിൽപ്പറത്തി സ്ത്രീകളും വിദ്യാർത്ഥികളും കുട്ടികളുമാണ് ഇപ്പോൾ സമരത്തിന്റെ മുൻനിരയിലുള്ളത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

റാവലാകോട്ട് ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടി. റാവലാകോട്ടിലെ ഈദ്ഗാ ഗ്രൗണ്ടിൽ കഴിഞ്ഞ 14 ദിവസമായി തുടരുന്ന വൻ ജനകീയ ധർണ്ണയിൽ ഇതുവരെ എഴുപതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. സുധ്നോതി ജില്ലയിലെ തരാർ ഖേലിൽ സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടി പാക് സൈന്യത്തിനെതിരെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചു. മാൻധോളിൽ ഡസൻകണക്കിന് സ്ത്രീകളാണ് പാകിസ്താൻ്റെ രാഷ്ട്രീയ-സൈനിക മേധാവിത്വത്തെ അപലപിച്ചും സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തെരുവിലിറങ്ങിയത്. റാവലാകോട്ടിലെ പ്രധാന സമരവേദിയിൽ ‘പാക് സൈന്യമേ പുറത്തുപോകൂ’, ‘ഞങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ വേണം’, ‘സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കൂ’ എന്നീ പ്ലക്കാർഡുകൾ ഏന്തിയാണ് കുട്ടികൾ പ്രതിഷേധിക്കുന്നത്.

വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങൾ നടക്കുന്നത്. തങ്ങളുടെ 38 ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ ഇസ്‌ലാമാബാദിന് സമർപ്പിച്ച സമിതി, നടപടിയെടുക്കാനായി ജൂൺ 23 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധിക്കുള്ളിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ റാവലാകോട്ടിൽ നിന്ന് ഭരണസിരാകേന്ദ്രമായ മുസാഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്തി വൻ മാർച്ച് നടത്തുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്കായി പാക് അധീന കശ്മീരിലെ നിയമസഭയിൽ മാറ്റിവെച്ചിരുന്ന 12 സംവരണ സീറ്റുകൾ നിർത്തലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൻ സംഘർഷത്തിന് പെട്ടെന്നുള്ള കാരണമായത്. ഈ സീറ്റുകൾ ഇല്ലാതാക്കുന്നതോടെ പാകിസ്താനിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് മുസാഫറാബാദിലെ ഭരണത്തിൽ അനാവശ്യമായി ഇടപെടാൻ അവസരമൊരുങ്ങുമെന്ന് ജെഎഎസി (JAAC) നേതാക്കൾ വാദിക്കുന്നു. എന്നാൽ പ്രക്ഷോഭത്തെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചുകൊണ്ട് അടിച്ചമർത്താനാണ് പാക് സർക്കാർ ശ്രമിക്കുന്നത്. സമരക്കാർക്ക് ആയുധങ്ങളുണ്ടെന്നും അവർ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സർക്കാരിന്റെ ആരോപണം. എന്നാൽ തങ്ങളുടെ സമരം പൂർണ്ണമായും സമാധാനപരമാണെന്നും ജനപിന്തുണ കണ്ട് ഭയന്നാണ് സർക്കാർ സംഘടനയെ നിരോധിച്ചതെന്നും സമരനേതാക്കൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാക് അധീന കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: womenstudentsPoK protests continuechildren at forefront
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies