Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അൻസിബയെ തീവ്രവാദിയെന്ന് വിളിച്ചത് ആശങ്കാകുലം; മലയാള സിനിമയിൽ സംഘപരിവാർ കടന്നുകയറ്റം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് കമൽ

by Brave India Desk
Jun 23, 2026, 04:19 pm IST
in News, Entertainment
Share on Facebook
Tweet
WhatsApp
Telegram

നടി അൻസിബ ഹസനെ മലിനമായ രീതിയിൽ മതപരമായി അധിക്ഷേപിച്ചെന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ചലച്ചിത്ര സംവിധായകൻ കമൽ. അൻസിബയെ സംഘടനയ്ക്കുള്ളിൽ ‘തീവ്രവാദി’യെന്നും ‘ജിഹാദി’യെന്നും വിളിച്ചെന്ന വാർത്തകൾ തികച്ചും ആശങ്കപ്പെടുത്തുന്നതാണ്. മലയാള സിനിമയുടെ മതനിരപേക്ഷമായ അടിത്തറയ്ക്ക് ഒരുകാലത്തും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ അൻസിബ ഹസൻ ഉന്നയിച്ച പരാതികൾ കേൾക്കാൻ തയ്യാറാകണമെന്ന് കമൽ ആവശ്യപ്പെട്ടു. “വെറുതെ എന്തെങ്കിലും വിളിച്ചുപറയുന്ന ഒരു കുട്ടിയല്ല അൻസിബ. അവൾ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. തമാശയ്ക്കാണ് എങ്കിൽപ്പോലും ഇത്തരം വർഗ്ഗീയ പരാമർശങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്ന് വന്നിട്ടുണ്ടെങ്കിൽ അത് സംഘടന ഗൗരവമായി തന്നെ പരിശോധിക്കണം. അല്ലാതെ ആരാണ് അടുത്ത പ്രസിഡന്റോ സെക്രട്ടറിയോ ആകുന്നത് എന്നതല്ല ഇപ്പോൾ പരിഗണിക്കേണ്ടത്.”

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മലയാള സിനിമ എക്കാലത്തും നിലകൊണ്ടിട്ടുള്ളത് ശക്തമായ മതനിരപേക്ഷ അടിത്തറയിലാണ്. മലയാളിയുടെ ഈ മതേതര മനസ്സ് തകർക്കാൻ സിനിമ ഒരിക്കലും കാരണമാകരുത്. ‘കേരള സ്റ്റോറി’ പോലെ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമകൾ മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ സമൂഹത്തിലേക്ക് സംഘപരിവാറും അതിന്റെ വിദ്വേഷ ആശയങ്ങളും ഏതെല്ലാം വിധത്തിലാണ് കടന്നുകയറാൻ ശ്രമിക്കുന്നതെന്ന് നമ്മൾ ഗൗരവത്തോടെ തിരിച്ചറിയേണ്ടതുണ്ടെന്ന് കമൽ ഓർമ്മിപ്പിച്ചു. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റെ പ്രതിഫലനങ്ങൾ പല രീതിയിൽ ഇപ്പോൾ ദൃശ്യമാകുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും, സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾക്കപ്പുറം ഇത്തരം വർഗ്ഗീയ ചിന്താഗതികൾ സിനിമയ്ക്കുള്ളിൽ വളരുന്നത് തടയാൻ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നും കമൽ ആവശ്യപ്പെട്ടു.

മൺമറഞ്ഞുപോയ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകർക്ക് സ്മാരകം നിർമ്മിക്കുന്നതിനോട് തനിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് കമൽ വ്യക്തമാക്കി. എന്നാൽ, അന്തരിച്ച ഓരോ വ്യക്തികൾക്കുമായി ഓരോ സ്ഥലങ്ങളിൽ വെവ്വേറെ സ്മാരകങ്ങൾ നിർമ്മിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് അധികൃതർ പരിശോധിക്കണം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്ന ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ ചില ജില്ലകളിലെ നിർമ്മാണം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ, വിടവാങ്ങിയ എല്ലാ സിനിമാപ്രവർത്തകരുടെയും സ്മരണ നിലനിർത്താനായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു വലിയ സാംസ്കാരിക കേന്ദ്രം ഒരൊറ്റ സ്ഥലത്തായി നിർമ്മിക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും കമൽ തന്റെ നിർദ്ദേശമായി മുന്നോട്ടുവെച്ചു.

Tags: kamalansiba
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies