Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

by Brave India Desk
Jun 27, 2026, 06:17 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

വിക്ടോറിയ : ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേർന്നു. സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെ നൽകി പ്രൗഢഗംഭീരമായാണ് വരവേറ്റത്. ​ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി സീഷെൽസ് സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2015-ലായിരുന്നു മോദി ഇവിടെ സന്ദർശനം നടത്തിയത്.

സീഷെൽസിന്റെ ദേശീയ ദിന ഗോൾഡൻ ജൂബിലി ആഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. കൂടാതെ 2026 ഇന്ത്യയും സെഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം കൂടിയാണ്. ദേശീയ ദിന പരേഡിൽ ഇന്ത്യൻ സായുധ സേനയുടെ ഒരു പ്രത്യേക വിഭാഗവും ഇന്ത്യൻ നാവികസേനയുടെ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പ്രതിരോധ-സമുദ്ര സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനം. ഇതോടൊപ്പം സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സംസാരിക്കും.

Stories you may like

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി മോദിയും സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തും. ഈ വർഷം ഫെബ്രുവരിയിൽ സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഇരുരാജ്യങ്ങളും തമ്മിൽ ‘SESEL’ (Sustainability, Economic Growth and Security through Enhanced Linkages) എന്ന പേരിൽ സംയുക്ത വീക്ഷണ രേഖയും 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജും ഉൾപ്പെടെ 7 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുന്നത്.

Tags: pm modiSeychellesModi Seychelles visit
ShareTweetSendShare

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രോട്ടോക്കോൾ വിഭാഗത്തിന് വൻ വീഴ്ച? പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ചെങ്കോട്ട ബോംബ് സ്‌ഫോടനം ; മൂന്ന് ഭീകരർക്കെതിരെ കൂടി കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

Latest News

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രോട്ടോക്കോൾ വിഭാഗത്തിന് വൻ വീഴ്ച? പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

കോച്ച് പേടിക്കേണ്ട, ഞാൻ 13 സിക്സറടിക്കും; 221 റൺസ് ചേസിംഗിന് മുൻപ് ഡ്രസ്സിങ് റൂമിനെ ഞെട്ടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ കഥ; വെളിപ്പെടുത്തി പരിശീലകൻ

36 റൺസിന്റെ നാണക്കേടിൽ നിന്ന് മെൽബണിലെ ചരിത്രവിജയത്തിലേക്ക്; ഓസീസ് മണ്ണിൽ രഹാനെയും സിറാജും ചേർത്തുവെച്ച ഫീനിക്സ് ചരിത്രം

36 റൺസിന്റെ നാണക്കേടിൽ നിന്ന് മെൽബണിലെ ചരിത്രവിജയത്തിലേക്ക്; ഓസീസ് മണ്ണിൽ രഹാനെയും സിറാജും ചേർത്തുവെച്ച ഫീനിക്സ് ചരിത്രം

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies