Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

by Brave India Desk
Jul 1, 2026, 05:34 am IST
in India
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ ചില അയൽരാജ്യങ്ങൾ പ്രവചനാതീതമായാണ് പെരുമാറുന്നതെന്നും തുറന്നുപറഞ്ഞ് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ. വാഷിംഗ്ടണിൽ നടന്ന ഒൻപതാമത് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം  ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

“ഇന്ത്യ ലോകത്തിന്റെ വളരെ സങ്കീർണ്ണമായ ഒരു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കഠിനരും പ്രകോപനപരവുമായ ചില അയൽക്കാരാണ് ഇന്ത്യയ്ക്കുള്ളത്. അവിടുത്തെ ചില ഭരണാധികാരികൾ ഒരു ദിവസം രാവിലെ മോശം മാനസികാവസ്ഥയിലാണ് എഴുന്നേൽക്കുന്നതെങ്കിൽ, ആ മേഖലയിലെ കാര്യങ്ങൾ അപ്പാടെ മാറിമറിയും.” – സെർജിയോ ഗോർ വ്യക്തമാക്കി.

Stories you may like

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ഇത്തരം വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് യു.എസ് സ്ഥാനപതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ താൽക്കാലിക മാറ്റങ്ങൾക്കൊന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ തകർക്കാൻ കഴിയില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , അത്യാധുനിക സാങ്കേതികവിദ്യ, വ്യോമയാനം, പ്രതിരോധം തുടങ്ങി ഏത് മേഖല എടുത്താലും ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാനുള്ള വലിയ സാധ്യതകളാണുള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വരും ദശാബ്ദങ്ങളിലെ ഭാരത-അമേരിക്കൻ ബന്ധത്തിന്റെ സുപ്രധാന അടിത്തറയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് പസഫിക് കമാൻഡിന്റെ പേരിൽ നിന്ന് ‘ഇൻഡോ’ എന്ന വാക്ക് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.പേര് മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും അമേരിക്ക ഈ മേഖലയിൽ ശക്തമായി തന്നെയുണ്ട്.
ലോകത്തിലെ മറ്റൊരു രാജ്യത്തോടുമില്ലാത്തത്ര സൈനിക അഭ്യാസങ്ങളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിമാസം നടത്തുന്നത്.

ഇന്ത്യയും യു.എസും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ  അതിന്റെ അവസാന ഘട്ടത്തിലാണ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകൾ പൂർത്തിയാകാൻ പതിറ്റാണ്ടുകൾ എടുത്ത സ്ഥാനത്ത്, ഇന്ത്യയുമായുള്ള കരാർ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും സെർജിയോ ഗോർ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇന്ത്യ അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി തുടരുമെന്ന ശക്തമായ സന്ദേശമാണ് യു.എസ് സ്ഥാനപതിയുടെ ഈ വാക്കുകൾ നൽകുന്നത്.

Tags: us ambassadorSergio GorIndia In Tough Part Of WorldUS Ambassador to India Sergio Gor
Share
Tweet
SendShare

Latest stories from this section

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

Latest News

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies