Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

by Brave India Desk
Jul 1, 2026, 01:43 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ റൺവേട്ടക്കാരനായ മലയാളി വേരുകളുള്ള യുവതാരം സായ് സുദർശൻ, ടീമിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണെന്ന് തുറന്നുപറഞ്ഞു. 2026 ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് മുഖ്യപരിശീലകൻ ആശിഷ് നെഹ്‌റയെക്കുറിച്ചും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെക്കുറിച്ചും താരം മനസ്സ് തുറന്നത്.

2022-ൽ ഗുജറാത്ത് ഫ്രാഞ്ചൈസി രൂപീകരിച്ചത് മുതൽ ആശിഷ് നെഹ്‌റയാണ് ടീമിന്റെ മുഖ്യപരിശീലകൻ. സായ് സുദർശന്റെ കരിയർ വളർത്തിയെടുക്കുന്നതിലും നെഹ്‌റ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടീമിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ആരെയാണെന്ന ചോദ്യത്തിന് സായ് സുദർശൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

“ആശിഷ് നെഹ്‌റയെയാണ് എനിക്ക് ഏറ്റവും പേടി. അസാധ്യമായ ക്രിക്കറ്റ് ബുദ്ധിയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്നാൽ ചില സമയങ്ങളിൽ അദ്ദേഹം എന്നെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. അതേസമയം തന്നെ ടീമിലെ ഏറ്റവും രസകരമായ മനുഷ്യനും അദ്ദേഹം തന്നെയാണ്. എല്ലാ കളിക്കാർക്കും ഒരു അച്ഛനെപ്പോലെയാണ് നെഹ്റ സർ.”

മത്സരസമയങ്ങളിൽ ഡഗ്ഗൗട്ടിൽ അതീവ വികാരാധീനനായി കാണപ്പെടുന്ന നെഹ്‌റയുടെ കീഴിൽ 2022-ൽ കിരീടം നേടിയ ഗുജറാത്ത്, 2023-ലും ഈ വർഷം 2026-ലും ഐപിഎൽ ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും 700-ലധികം റൺസ് അടിച്ചുകൂട്ടി സായ് സുദർശൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിന്റെയും ഇന്ത്യൻ ടീമിന്റെയും സഹതാരമായ ശുഭ്മൻ ഗില്ലിനെ തന്റെ റോൾ മോഡലായാണ് സായ് കാണുന്നത്. ഇരുവരും ഒന്നിച്ചുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഐപിഎൽ ചരിത്രത്തിൽ 11 സെഞ്ച്വറി പങ്കാളിത്തങ്ങളെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. “ഞാൻ ആദ്യമായി ഗുജറാത്ത് ടീമിലേക്ക് വരുമ്പോൾ ഗില്ലിനെയാണ് എന്റെ റോൾ മോഡലായി നോക്കിക്കണ്ടത്. എന്റെ രണ്ടാം വർഷത്തിൽ ഞാൻ നന്നായി കളിച്ചിട്ടും ടീം കോമ്പിനേഷൻ കാരണം എന്നെ ചില മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ സമയങ്ങളിലെല്ലാം ഗിൽ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും ഞാൻ മെച്ചപ്പെടുത്തേണ്ട ചെറിയ കാര്യങ്ങൾ പറഞ്ഞുതരികയും ചെയ്യുമായിരുന്നു. എനിക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം, എന്ത് സംശയമുണ്ടെങ്കിലും മെസ്സേജ് അയക്കാം. ഇന്ത്യൻ ടീമിലും അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.” സായ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിക്കാനും സായ് സുദർശൻ മറന്നില്ല. കഴിഞ്ഞ വർഷം ഗംഭീർ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് സായ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. “ഒരു കളിക്കാരനെ സംബന്ധിച്ച് ടീമിൽ സ്വന്തം കളി പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടുകയെന്നതാണ് ഏറ്റവും പ്രധാനം. ‘നിനക്ക് ഇഷ്ടമുള്ളതുപോലെ കളിക്കൂ, ഞാൻ നിന്റെ പുറകിലുണ്ട്’ എന്ന് പറയുന്ന വ്യക്തിയാണ് ഗംഭീർ. അതുകൊണ്ട് തന്നെയാണ് എനിക്ക് സ്വന്തം സ്വാർത്ഥത നോക്കാതെ ടീമിന് വേണ്ടി മാത്രം കളിക്കാൻ സാധിക്കുന്നത്. കളിക്കാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പറ്റിയ മികച്ചൊരു അന്തരീക്ഷമാണ് അദ്ദേഹം ഒരുക്കുന്നത്. കളിക്കാരെ ഒരുപാട് പിന്തുണയ്ക്കുന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം.”

ഇതുവരെ ഇന്ത്യക്കായി കളിച്ച 7 ടെസ്റ്റുകളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 31.91 ശരാശരിയിലാണ് താരം റൺസ് നേടിയിട്ടുള്ളത്. കുറഞ്ഞ റൺസ് റേറ്റിലാണെങ്കിലും നിലവിൽ ഇന്ത്യൻ ടെസ്റ്റ് ഇലവനിൽ സായ് സുദർശൻ തന്റെ സ്ഥാനം നിലനിർത്തുന്നുണ്ട്.

Tags: Shubhman Gillsai sudarshan
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies