Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

by Brave India Desk
Jul 1, 2026, 01:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ റൺവേട്ടക്കാരനും നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറുകാരനുമായ സായ് സുദർശൻ, ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം എം.എസ്. ധോണിയുമായി നടത്തിയ ഒരു രസകരമായ കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെക്കുന്നു. ഐപിഎൽ 2026 സീസണിലും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം, ചെന്നൈയിലെ ഒരു പ്രാദേശിക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധോണി, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരുമായുള്ള തന്റെ ഹൃദ്യമായ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

“ഒരിക്കൽ ഞാൻ എം.എസ്. ധോണിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു; ‘നീ എന്തിനാണ് എന്നെ കാണാൻ വന്നത്? നീ ഇപ്പോൾ തന്നെ വളരെ നന്നായി കളിക്കുന്നുണ്ടല്ലോ’ എന്ന്. ചെന്നൈക്കെതിരെ സെഞ്ച്വറി അടിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ഞാൻ അദ്ദേഹത്തെ കാണാൻ പോയത്. എന്നാൽ ധോണി തന്റെ പതിവ് ശൈലിയിൽ കളിയാക്കിക്കൊണ്ട് ചോദിച്ചു; ‘നീ ഇത്രയും നന്നായി കളിക്കുമ്പോൾ പിന്നെ എന്തിനാണ് എന്നോട് സംസാരിക്കുന്നത്?’ എന്ന്. ആ വാക്കുകൾ എനിക്ക് വലിയ സന്തോഷമാണ് നൽകിയത്.”

Stories you may like

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

ധോണിക്ക് പുറമെ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റ് രണ്ട് ഇതിഹാസങ്ങളായ ജസ്പ്രീത് ബുംറയും വിരാട് കോഹ്‌ലിയും നൽകിയ പ്രശംസകൾ തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണെന്ന് 24-കാരനായ ഈ ചെന്നൈ സ്വദേശി ഓർക്കുന്നു. “കഴിഞ്ഞ വർഷത്തെ ഐപിഎൽ അവാർഡ് ചടങ്ങിൽ വെച്ച് ജസ്പ്രീത് ബുമ്ര എന്റെ തോളിൽ തട്ടി പറഞ്ഞു; ‘മികച്ച സീസൺ ആയിരുന്നു സുദർശൻ’ എന്ന്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അങ്ങനെ പറയുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ചെറുതല്ല. അതുപോലെ ഈ വർഷത്തെ ഐപിഎൽ ഫൈനലിന് ശേഷം വിരാട് കോഹ്‌ലി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു; ‘വീണ്ടുമൊരു മികച്ച സീസൺ കൂടി, ഭംഗിയായി മുന്നോട്ട് പോകൂ’ എന്ന്. ഈ വാക്കുകളാണ് ഞാൻ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കി തരുന്നത്.”

ചെന്നൈ സ്വദേശിയാണെങ്കിലും 2022 മുതൽ 2026 വരെയുള്ള അഞ്ച് ഐപിഎൽ സീസണുകളിലും ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് സായ് കളിച്ചത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് ( വേണ്ടി കളിക്കുക എന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നമാണെന്ന് താരം വെളിപ്പെടുത്തി. “സിഎസ്‌കെക്ക് വേണ്ടി കളിക്കണമെന്ന് ഞാൻ ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് സിഎസ്‌കെയുടെ മഞ്ഞ ബസ്സ് എന്നെ മറികടന്നു പോകുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഞങ്ങൾ പലപ്പോഴും ആ ബസ്സിന് തൊട്ടുപുറകെ പോകുമായിരുന്നു.” – താരം പഴയ ഓർമ്മകൾ പങ്കുവെച്ചു.

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനമുറപ്പിച്ചു വരുന്ന സായ് സുദർശൻ, ഇന്ത്യക്കായി ഏകദിന-ട്വന്റി 20 ഫോർമാറ്റുകളിലും ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Tags: virat kohliMS Dhonijasprit bumrahsai sudarshanipl 2026IINDIAN CRICKET
Share
Tweet
SendShare

Latest stories from this section

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

Latest News

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies