Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

by Brave India Desk
Jul 2, 2026, 11:43 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ ശക്തമായ ഒന്നിച്ച് നിൽക്കൽ ആവശ്യമാണെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണവും അനുവദിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭയിൽ തുറന്നടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഒൻപതാമത് ആഗോള ഭീകരവിരുദ്ധ സ്ട്രാറ്റജി അവലോകന യോഗത്തിൽ സംസാരിക്കവെയാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുലർത്തുന്ന ഇരട്ടത്താപ്പും, ഭീകരർക്ക് പണം ലഭിക്കുന്നത് തടയുന്നതിലെ വീഴ്ചകളും ആഗോളതലത്തിൽ ഭീകരവിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് ചൈനയുടെയും പാകിസ്താന്റെയും പേരെടുത്ത് പറയാതെ ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരവാദികളെ സഹായിക്കുന്നവരെയും അവർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും ആഗോള സമൂഹം ഒരുമിച്ച് നിന്ന് മാറ്റിനിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Stories you may like

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഭീകരവാദം ഒരു കൊലപാതക പ്രത്യയശാസ്ത്രമാണെന്നും അതിനെ പൂർണ്ണമായും തുടച്ചുനീക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നും അംബാസഡർ ഹരീഷ് പർവതനേനി വ്യക്തമാക്കി. “തീവ്രവാദി എന്നാൽ തീവ്രവാദി മാത്രമാണ്. അതിൽ രാഷ്ട്രീയ താല്പര്യങ്ങളോ മറ്റ് ന്യായീകരണങ്ങളോ തിരയുന്നത് അവസാനിപ്പിക്കണം. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദം മൂലം നിരവധി ജീവനുകളാണ് ഞങ്ങൾക്ക് നഷ്ടമായത്, ഒട്ടനവധി കുടുംബങ്ങൾ തകർന്നു. ഈ കൈപ്പേറിയ അനുഭവങ്ങളിൽ നിന്നാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയമായോ തന്ത്രപരമായോ ഉള്ള ഒരു കാരണവും ഭീകരവാദത്തിന് ന്യായീകരണമാകില്ല,” പർവതനേനി യുഎന്നിൽ ആഞ്ഞടിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ അംഗരാജ്യങ്ങളും പൂർണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദത്തെ രാഷ്ട്രീയവൽക്കരിച്ച നറേറ്റീവുകളിലൂടെ ലഘൂകരിച്ച് കാണാൻ ശ്രമിക്കരുത്. പശ്ചാത്തലങ്ങളെ ഒരിക്കലും ഭീകരതയ്ക്കുള്ള ന്യായീകരണമായി തെറ്റിദ്ധരിക്കരുത്. മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും കുറിച്ച് സംസാരിക്കുന്നവർ ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്ന് ഓർക്കണം. ആ അവകാശത്തിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ് ഭീകരവാദമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഭീകരർ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശനമായ പരിശോധനകൾ വേണമെന്നും, ഇന്ത്യ ദീർഘകാലമായി മുന്നോട്ട് വെക്കുന്ന സമഗ്ര അന്താരാഷ്ട്ര ഭീകരവിരുദ്ധ കൺവെൻഷൻ (CCIT) അടിയന്തരമായി നടപ്പിലാക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ശക്തമായി ആവശ്യപ്പെട്ടു.

Tags: india
Share
Tweet
Send
Share

Latest stories from this section

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

Latest News

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies