Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

by Brave India Desk
Jul 2, 2026, 01:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ ഒരു റണ്ണിന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സാബ കരീം. കരിയറിൽ തുടർച്ചയായി കുറഞ്ഞ റൺസിന് ഔട്ടാകുന്ന മോശം ഘട്ടങ്ങളിലൂടെ സഞ്ജു കടന്നുപോകാറുണ്ടെന്നും, എന്നാൽ ഇതിൽ നിന്നെല്ലാം ശക്തമായി തിരിച്ചുവന്ന് വമ്പൻ ഇന്നിങ്സ് കളിക്കാൻ താരത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, സഞ്ജുവിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകളെയും ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയും കുറിച്ച് മുൻ താരം ഇർഫാൻ പഠാനും നിരീക്ഷണം നടത്തി.

കഴിഞ്ഞ ബുധനാഴ്ചഡർഹാമിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണറായെത്തിയ സഞ്ജു 7 പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് എടുത്തത്. മത്സരത്തിൽ ഇന്ത്യ 189/7 എന്ന ശക്തമായ സ്കോർ പടുത്തുയർത്തിയെങ്കിലും മഴ വില്ലനായതോടെ ഇംഗ്ലണ്ടിന് മറുപടി ബാറ്റിങ് ആരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

സഞ്ജുവിന്റെ ഈ ബാറ്റിങ് തകർച്ചയെക്കുറിച്ച് സാബ കരീം പറഞ്ഞത് ഇങ്ങനെ: “സഞ്ജു നേരിട്ട ഏഴാമത്തെ പന്തിലാണ് ഔട്ടായത്. അതിന് മുൻപ് കളിച്ച 6 പന്തുകളിൽ നിന്നും ഒന്നുകിൽ ഒരു വലിയ ഷോട്ട് അല്ലെങ്കിൽ വിക്കറ്റ് വരാൻ പോകുന്നു എന്നൊരു പ്രതീതി ഉണ്ടായിരുന്നു. സഞ്ജുവിന്റെ കരിയറിൽ ഇത്തരം ഘട്ടങ്ങൾ പതിവാണ്. വിക്കറ്റ് പോവുകയാണെങ്കിൽ ആദ്യ 10 പന്തുകൾക്കുള്ളിൽ അത് സംഭവിക്കും. എന്നാൽ ആ തുടക്കക്കടമ്പ താരം അതിജീവിച്ചാൽ പിന്നീട് ഒരു വമ്പൻ ഇന്നിങ്സ് തന്നെ സഞ്ജുവിൽ നിന്ന് കാണാം. ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞ ലെങ്ത് സഞ്ജുവിനെ വല്ലാതെ അസ്വസ്ഥനാക്കി. ഷോട്ടുകൾ കളിക്കാനുള്ള റൂമോ എലിവേഷനോ താരത്തിന് ലഭിച്ചില്ല. പേസ് ബൗളർമാർക്കെതിരെ ഇൻഫീൽഡിന് മുകളിലൂടെ അടിച്ചുപറത്തുന്നതാണ് സഞ്ജുവിന്റെ ശൈലി. ഇംഗ്ലണ്ട് അത് തടഞ്ഞതോടെ സഞ്ജുവിന് മേൽ സമ്മർദ്ദമേറി.”

അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 5 റൺസിനും രണ്ടാം മത്സരത്തിൽ പൂജ്യത്തിനും പുറത്തായ സഞ്ജുവിന് കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് വെറും 6 റൺസ് മാത്രമാണ് നേടാനായത്. സഞ്ജു ഇംഗ്ലണ്ടിന്റെ കൃത്യമായ പ്ലാനിങ്ങിൽ കുടുങ്ങുകയായിരുന്നു എന്നാണ് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വിലയിരുത്തിയത്. സഞ്ജുവിന്റെ ബാറ്റിങ് ടെക്നിക്കിലെ പോരായ്മയാണ് ഇതിന് കാരണം.

“സഞ്ജുവിന്റെ ബാറ്റിന്റെ ഫേസ് എപ്പോഴും അടഞ്ഞ രീതിയിലാണ് ഇരിക്കാറുള്ളത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന ലൈനിലാണ് ഇംഗ്ലണ്ട് പന്തെറിഞ്ഞത്. ബാറ്റ് ഫേസ് ക്ലോസ്ഡ് ആയിരിക്കുമ്പോൾ ഓഫ് സൈഡിലേക്ക് അടിക്കാൻ നോക്കിയാൽ ബാറ്റ് പെട്ടെന്ന് ഓപ്പൺ ആയിപ്പോകും. അതുകൊണ്ടാണ് സഞ്ജു പലപ്പോഴും സ്ലിപ്പിലും കീപ്പർക്കും പിന്നിലും ക്യാച്ച് നൽകി ഔട്ടാകുന്നത്. ഇംഗ്ലണ്ട് കൃത്യമായ ഫീൽഡിങ് മാറ്റം വരുത്തി, അല്പം ഷോർട്ട് ലെങ്തിൽ പന്തെറിഞ്ഞ് സഞ്ജുവിനെ ആ കെണിയിൽ വീഴ്ത്തുകയായിരുന്നു.” പത്താൻ വിശദീകരിച്ചു.

സഞ്ജുവും തൊട്ടുപിന്നാലെ ഇഷാൻ കിഷനും (റൺഔട്ട്) പുറത്തായതോടെ ഇന്ത്യ 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ പിന്നീട് തകർത്തടിച്ച അഭിഷേക് ശർമ്മ (24 പന്തിൽ 59), ശ്രേയസ് അയ്യർ (47 പന്തിൽ 68), ശിവം ദുബെ (21 പന്തിൽ 42*) എന്നിവരുടെ മിന്നും പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies