Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

by Brave India Desk
Jul 2, 2026, 12:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ അട്ടിമറി നീക്കവുമായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയ്സസ് ഹെൻറിക്കസ്. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച താരം ഇനിമുതൽ പോർച്ചുഗലിനായി പാഡണിയും. 2028-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് പോർച്ചുഗലിന് യോഗ്യത നേടിക്കൊടുക്കുക എന്ന വലിയ ലക്ഷ്യവുമായാണ് മുപ്പത്തിയൊമ്പതുകാരനായ ഹെൻറിക്കസിന്റെ ഈ അപ്രതീക്ഷിത കൂടുമാറ്റം.

ഓസ്‌ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള പരിചയസമ്പന്നനായ താരമാണ് മോയ്സസ് ഹെൻറിക്കസ്. ഇന്ത്യയിൽ 2016-ൽ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ കിരീടം ചൂടിയപ്പോൾ ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു ഇദ്ദേഹം. പോർച്ചുഗലിലെ ഫഞ്ചാലിൽ  ജനിച്ച ഹെൻറിക്കസ്, കുഞ്ഞായിരിക്കുമ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തന്റെ ജന്മനാടിനെ ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തിക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഹെൻറിക്കസ് വ്യക്തമാക്കി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“ഇത് എന്റെ പോർച്ചുഗീസ് പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, മറിച്ച് ലോകമെമ്പാടും ക്രിക്കറ്റ് എന്ന കളിയുടെ വളർച്ചയ്ക്ക് കൂടെ വേണ്ടിയുള്ള തീരുമാനമാണ്. ലോകത്തെ മറ്റൊരു 10 അല്ലെങ്കിൽ 20 രാജ്യങ്ങളിൽ കൂടി ക്രിക്കറ്റിന്റെ നിലവാരം ഉയർത്താൻ നമുക്ക് സാധിച്ചാൽ, വരും കാലങ്ങളിൽ ലോകകപ്പുകൾ ഏതാനും പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മാത്രം ഒതുങ്ങില്ല; ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന വൻ പോരാട്ടങ്ങളായി ക്രിക്കറ്റ് മാറും.”

ട്വന്റി-20 ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ പോർച്ചുഗലിന് ഇനി ചെക്ക് റിപ്പബ്ലിക്, ഇസ്രായേൽ, ഗ്രീസ് എന്നീ ടീമുകളെയാണ് നേരിടേണ്ടത്. യൂറോപ്പിൽ നിന്നും ഇംഗ്ലണ്ടും അയർലൻഡും ഇതിനകം ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായിട്ടാണ് ഹെൻറിക്കസിന്റെ നേതൃത്വത്തിൽ പോർച്ചുഗൽ പോരാട്ടത്തിനിറങ്ങുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിലവിലെ നിയമപ്രകാരം, ഒരു താരം തന്റെ അവസാന രാജ്യാന്തര മത്സരം കളിച്ച് 3 വർഷത്തെ ഇടവേള പൂർത്തിയാക്കിയാൽ മറ്റൊരു അസോസിയേറ്റ് രാജ്യത്തിന് വേണ്ടി കളിക്കാൻ യോഗ്യത നേടും. ഹെൻറിക്കസ് അവസാനമായി ഓസ്‌ട്രേലിയൻ ജേഴ്സി അണിഞ്ഞത് 2021-ൽ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലാണ്. ഓസീസിനായി എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 648 റൺസും 17 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

കഴിഞ്ഞവർഷം മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ജോ ബേൺസ് ഇറ്റലിക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഹെൻറിക്കസും യൂറോപ്യൻ ലീഗിലേക്ക് ചുവടുമാറ്റുന്നത്.

Tags: bcciiccPORTUGAL CRICKETMoises Henriques
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies