മെഹൗ(മധ്യപ്രദേശ്): അയല്‍വീടുകളില്‍നിന്ന് വെള്ളം കോരി കൊണ്ടു വന്നിരുന്ന ഒരു അമ്മയുടെ മകന് ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ സാധിച്ചെങ്കില്‍ അതിന് കാരണം ബി.ആര്‍. അംബേദ്കറാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മെഹൗയില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ ചടങ്ങിലായിരുന്നു മോദി തന്റെ പൂര്‍വകാലം സ്മരിച്ചത്. അംബേദ്കറുടെ കാല്‍കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അംബേദ്കറുടെ മഹത്തായ പാരമ്പര്യത്തിന് ആറ് പതിറ്റാണ്ട് തുരങ്കം വച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംബേദ്കര്‍ ആശയങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വാചാലനായ മോദി കഴിഞ്ഞ കുറേ കാലങ്ങളായി അംബേദ്കര്‍ ആശയങ്ങള്‍ക്ക് ചിലര്‍ തുരങ്കം വയ്ക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. അംബേദ്കറുടെ ഡല്‍ഹിയിലെ വസതി സ്മാരകമാക്കി മാറ്റാനുള്ള എന്‍ഡിഎ തീരുമാനം പരമാര്‍ശിച്ച മോദി ആറ് പതിറ്റാണ്ട് ഭരിച്ചിട്ടും കോണ്‍ഗ്രസ് അത് ചെയ്യാതിരിക്കാന്‍ കാരണമെന്താണെന്നും ചോദിച്ചു.
Discussion about this post