Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മദ്യം വാങ്ങാൻ 23 വയസ്സ് നിർബന്ധം; സംശയമുണ്ടെങ്കിൽ ഐഡി കാർഡ് കാണിക്കണം, ‘നോ ഐഡി നോ എൻട്രി’ കർണാടക മോഡൽ കേരളത്തിലേക്കും

by Brave India Desk
Jul 2, 2026, 06:53 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണങ്ങൾ കർശനമാക്കാൻ എക്സൈസ് വകുപ്പിന്റെ നീക്കം. മദ്യം വാങ്ങാൻ എത്തുന്നവർക്ക് 23 വയസ്സ് പൂർത്തിയായിരിക്കണമെന്ന നിലവിലെ നിയമം അടിവരയിട്ട് നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കർണാടകയിൽ നിലവിലുള്ള ‘നോ ഐഡി നോ എൻട്രി’ (No ID, No Entry) മാതൃക കേരളത്തിലും നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കൗണ്ടറുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ നേരിയ സംശയം തോന്നിയാൽ പോലും ഔദ്യോഗിക തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരം.

Stories you may like

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

എക്സൈസ് വകുപ്പ് തയ്യാറാക്കിയ ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി ഒപ്പുവെച്ച ശേഷം ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഈ നിബന്ധന കർശനമായി നടപ്പിൽ വരും. യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന വ്യാപകമാക്കുന്നു എന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് മുൻപ് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ്സായിരുന്നു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഇത് 21 വയസ്സാക്കി ഉയർത്തിയത്. തുടർന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അബ്കാരി നിയമം ഭേദഗതി ചെയ്തുകൊണ്ട് പ്രായപരിധി 23 വയസ്സായി വീണ്ടും വർദ്ധിപ്പിച്ചു. എന്നാൽ, 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും മിക്ക ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇത് കൃത്യമായി പരിശോധിക്കാറില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു. നിയമം കടലാസിൽ ഒതുങ്ങുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ‘നോ ഐഡി നോ എൻട്രി’ എന്ന കടുത്ത നിലപാടിലേക്ക് പോകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്.

പുതിയ അടിയന്തര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായം തെളിയിക്കുന്ന ആധാർ കാർഡോ, വോട്ടർ ഐഡിയോ, ഡ്രൈവിംഗ് ലൈസൻസോ കയ്യിലില്ലെങ്കിൽ ആവശ്യപ്പെടുന്ന പക്ഷം മദ്യം നൽകാതെ തിരിച്ചയക്കാൻ ഔട്ട്‌ലെറ്റ് ജീവനക്കാർക്ക് നിർദ്ദേശം നൽകും. കർണാടകയിൽ പബ്ബുകളിലും ബാറുകളിലും പ്രായപൂർത്തിയാകാത്തവർ കയറുന്നത് തടയാൻ ഈ രീതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇതേ മാതൃക പിന്തുടരുന്നതിലൂടെ കലാലയ വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് വലിയൊരു പരിധി വരെ തടയാൻ കഴിയുമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ. നിയമം ലംഘിച്ച് പ്രായപരിധി കുറഞ്ഞവർക്ക് മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളും വിജ്ഞാപനത്തിൽ ഉണ്ടായേക്കുമെന്നാണ് വിവരങ്ങൾ.

Tags: alcohol
Share
Tweet
SendShare

Latest stories from this section

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies