മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ പെയ്യുന്ന കനത്ത പ്രളയസമാനമായ മഴയ്ക്കിടെ കൺമുന്നിൽകാണുന്ന കാഴ്ച വിശ്വസിക്കാനാകാതെ പ്രദേശവാസികൾ. കനത്ത മഴയെ തുടർന്ന് പ്രദേശത്തെഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളംകയറിയതോടെ മൂവായിരത്തോളം എൽ.പി.ജി (LPG) സിലിണ്ടറുകളാണ് സമീപത്തെ പാതാൾഗംഗപുഴയിലേക്ക് ഒലിച്ചുപോയത്. കുത്തിയൊലിക്കുന്ന പുഴയിലൂടെ നൂറുകണക്കിന് പാചകവാതകസിലിണ്ടറുകൾ മുങ്ങിപ്പൊങ്ങി ഒഴുകിപ്പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ആകെ തരംഗമായിരിക്കുകയാണ്. പൻവേൽ താലൂക്കിലെ ചാവനെ ഗ്രാമത്തിലുള്ളഎച്ച്.പി.സി.എൽ പ്ലാന്റിന്റെ സംരക്ഷണ മതിൽ കനത്ത പ്രളയത്തിൽ തകർന്നതാണ് ഇത്രയും വലിയഅപകടത്തിന് കാരണമായത്.
പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട് പാലത്തിന് മുകളിലും കരയിലുമായിതടിച്ചുകൂടിയ ആളുകൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ, ഇതിലുംആശങ്കപ്പെടുത്തുന്ന മറ്റൊരു കാഴ്ചയും പിന്നീട് പ്രദേശത്ത് അരങ്ങേറി. ജീവൻ പോലും പണയംവെച്ച്ചില നാട്ടുകാർ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ഇറങ്ങി ഈ സിലിണ്ടറുകൾ കരയ്ക്കടുപ്പിക്കാൻശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ റായ്‌ഗഡ് ജില്ലാകളക്ടർ കിഷൻ ജാവ്‌ലെ പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. പുഴയിൽനിന്നോ കരയിൽ നിന്നോ ലഭിക്കുന്ന സിലിണ്ടറുകൾ ആരും സ്വന്തം ആവശ്യങ്ങൾക്കായി വീട്ടിലേക്ക്കൊണ്ടുപോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒഴുകിപ്പോയവയിൽ ഗ്യാസ് നിറഞ്ഞതും അല്ലാത്തതുമായ സിലിണ്ടറുകൾ ഉണ്ട്. ഇവയിൽ പലതുംസുരക്ഷിതമായ അവസ്ഥയിലാണോ എന്ന് ഉറപ്പില്ലാത്തതിനാൽ, കൗതുകത്തിന്റെ പുറത്തോഉപയോഗിക്കാനോ വേണ്ടി ഇവ തൊടുകയോ വാൽവുകൾ തുറക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്വലിയ സ്ഫോടനങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമായേക്കാം. സിലിണ്ടറുകൾ എവിടെയെങ്കിലുംകണ്ടെത്തിയാൽ ഉടൻ തന്നെ പോലീസിനെയോ, റവന്യൂ അധികൃതരെയോ അല്ലെങ്കിൽ അടുത്തുള്ളഎച്ച്.പി.സി.എൽ ഡീലർമാരെയോ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം. നിലവിൽഎൻ.ഡി.ആർ.എഫും (NDRF) അഗ്നിരക്ഷാസേനയും ചേർന്ന് പുഴയിൽ നിന്നും സിലിണ്ടറുകൾസുരക്ഷിതമായി വീണ്ടെടുക്കാനുള്ള വലിയൊരു ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെആയിരത്തോളം സിലിണ്ടറുകൾ അധികൃതർക്ക് തിരിച്ചുപിടിക്കാൻ










