പ്രായം തികയാതെയുള്ള വിവാഹങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾക്കുമെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങൾ നിലനിൽക്കെ, ഇതിനെ മറികടക്കാൻവ്യക്തിനിയമങ്ങൾക്ക് സാധിക്കില്ലെന്ന നിർണ്ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയാകുന്നതോടെ (പൂബർട്ടി) പെൺകുട്ടികൾക്ക്വിവാഹം ചെയ്യാമെന്ന വാദം, രാജ്യത്തെ ബാലവിവാഹ നിരോധന നിയമത്തിന് (PCMA) മുകളിലല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് അചൽ സച്ച്ദേവ്എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. മതം ഏതായാലും രാജ്യത്തെഓരോ പൗരനും ബാധകമായ വിവാഹപ്രായം ബാലവിവാഹ നിരോധന നിയമത്തിൽ കൃത്യമായിവ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ ആർക്കും ഇളവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട ഹർജിതീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. പ്രദേശത്ത് നടക്കാനിരുന്ന 16 വയസ്സുകാരിയായ മുസ്‌ലിം പെൺകുട്ടിയുടെ ബാലവിവാഹം തടയാനെത്തിയ പോലീസിനെയുംചൈൽഡ് ലൈൻ പ്രവർത്തകരെയും പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന്ആക്രമിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റൂബി ഉൾപ്പെടെയുള്ള 19 പ്രതികൾനൽകിയ ഹർജി കോടതി കർശനമായി തള്ളി. ശരീയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് 15 വയസ്സ്തികയുമ്പോൾ വിവാഹം കഴിക്കാൻ യോഗ്യതയുണ്ടെന്നും അതിനാൽ ബാലവിവാഹ നിരോധനനിയമം തങ്ങൾക്ക് ബാധകമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിയ ഹൈക്കോടതി, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെവിവാഹം അനുവദിച്ചാൽ അത് പോക്സോ (POCSO) നിയമത്തിന്റെ ലംഘനമായി മാറുമെന്ന്ഓർമ്മിപ്പിച്ചു. വിവാഹജീവിതത്തിൽ ലൈംഗികബന്ധം വേർപെടുത്താനാകാത്ത കാര്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്നതാണ്പോക്സോ നിയമം. പൊതുജനാരോഗ്യവും ദേശീയ നയവും മുൻനിർത്തി ശാസ്ത്രീയമായഅടിത്തറയോടെ നിർമ്മിക്കപ്പെട്ട സാമൂഹിക സുരക്ഷാ നിയമങ്ങളാണ് പോക്സോയും ബാലവിവാഹനിരോധന നിയമവുമെന്നും, ഇതിൽ നിന്നും ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതിവ്യക്തമാക്കി. വ്യക്തിനിയമങ്ങൾക്ക് ബാലവിവാഹ നിരോധന നിയമത്തെ മറികടക്കാനാകില്ലെന്നകേരള ഹൈക്കോടതിയുടെ മുൻ ഉത്തരവിനോട് തങ്ങൾ പൂർണ്ണമായി യോജിക്കുന്നതായുംഅലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
സ്വന്തം ജീവൻ അപകടത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷിക്കാൻ കൃത്യമായിഇടപെട്ട പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും അഭിനന്ദിച്ച കോടതി, പ്രതികൾക്കെതിരെയുള്ള അന്വേഷണം ശക്തമായി തുടരാൻ ഉത്തരവിട്ടു.











